പാരിസ്: ഫ്രഞ്ച് തലസ്ഥാനമായ പാരിസിൽ ഒരാൾ പൊലീസിൻെറ വെടിയേറ്റ് മരിച്ചു. പൊലീസ് സ്റ്റേഷനിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ ഇയാളെ വെടിവെക്കുകയായിരുന്നു. കൈയിൽ കത്തിയും അരയിൽ ഇലക്ട്രിക് വയറുകളും കണ്ട പൊലീസ് ചാവേറെന്ന് തെറ്റിദ്ധരിച്ചാണ് വെടിവെച്ചത്. ബോംബ് നീർവീര്യമാക്കുന്ന സംഘമെത്തി ഇയാളുടെ അരയിൽ കണ്ടത് ഇലക്ട്രിക് വയർ മാത്രമാണെന്നും ബോംബല്ലെന്നും പിന്നീട് സ്ഥിരീകരിച്ചു.
കൊല്ലപ്പെട്ടയാളുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഷാർലി എബ്ദോ ആക്രമണത്തിൻെറ ഒന്നാം വാർഷിക ദിനത്തിലാണ് സംഭവം. ഇസ് ലാമിക് സ്റ്റേറ്റിൻെറ കൊടി ആലേഖനം ചെയ്ത കടലാസും ഒരു മൊബൈൽ ഫോണും ഇയാളുടെ പക്കലുണ്ടായിരുന്നെന്നും പൊലീസ് അറിയിച്ചു. വടക്കൻ പാരിസിലെ ഗൂട്ടെ ഡി ഓർ പ്രദേശത്താണ് ഇയാളെ കണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.