ബെര്‍ലിന്‍: ജര്‍മന്‍ നഗരമായ കൊളോണില്‍ കുടിയേറ്റക്കാര്‍ക്കെതിരെ വ്യാപക ആക്രമണം. പുതുവര്‍ഷാഘോഷത്തിനിടെ ഇവിടെ കൂട്ടമാനഭംഗം നടന്നിരുന്നു. പാകിസ്താന്‍, സിറിയ എന്നിവിടങ്ങളില്‍നിന്നുള്ള കുടിയേറ്റക്കാര്‍ക്കെതിരെ ഇരുപതിലേറെ ആളുകള്‍ ചേര്‍ന്ന് ആക്രമണം നടത്തിയെന്ന് കൊളോണ്‍ പൊലീസ് സ്ഥിരീകരിച്ചു. ആക്രമണത്തില്‍ സാരമായി പരിക്കേറ്റ ആറു പാക് പൗരന്മാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ടു നടന്ന അന്വേഷണത്തില്‍ നൂറുപേരുടെ വിശദാംശങ്ങള്‍ പൊലീസ് പരിശോധിച്ചുവരികയാണ്. പൊലീസ് ഉത്തരവ് പാലിക്കാതിരുന്ന രണ്ടാളുകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം കുടിയേറ്റക്കാര്‍ക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കുന്ന പെഗിഡ നടത്തിയ പ്രതിഷേധറാലി അക്രമാസക്തമായിരുന്നു. പ്രതിഷേധക്കാര്‍ക്കുനേരെ പൊലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. പുതുവര്‍ഷ തലേന്ന് നടന്ന സംഭവത്തെ തുടര്‍ന്ന് ഇതുവരെ 516 പരാതികള്‍ ലഭിച്ചതായി പൊലീസ് പറഞ്ഞു. ഇതില്‍ 40 ശതമാനവും പീഢനകേസുകളാണ്. കൂട്ടമാനഭംന സംഭവത്തെ തുടര്‍ന്ന് കുടിയേറ്റ വിഭാഗത്തിനെതിരെ ജര്‍മനിയില്‍ വ്യാപക അതിക്രമങ്ങളാണ് നടക്കുന്നത്. ഇത് 1.1 ദശലക്ഷം കുടിയേറ്റക്കാരെ സംശയനിഴലിലാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.