ലണ്ടന്‍: സ്വന്തമായി ഒരുക്കിയ അപകടങ്ങള്‍ മനുഷ്യവംശത്തെ ദുരന്തമുഖത്തത്തെിച്ചെന്ന് പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്ങിന്‍െറ മുന്നറിയിപ്പ്. ആണവ യുദ്ധം, ആഗോള താപനം, ജനിതകമായി നിര്‍മിച്ച വൈറസുകള്‍ തുടങ്ങിയവ അപകടങ്ങളില്‍ ചിലതാണ്. ശാസ്ത്രത്തിന്‍െറയും സാങ്കേതികതയുടെയും വികസനം ദുരന്തത്തിന്‍െറ പുതിയ വഴികള്‍ തുറക്കുകയാണെന്നും സര്‍വനാശത്തിന് മുമ്പ് മറ്റു ലോകങ്ങളില്‍ കോളനികള്‍ തുറക്കാനായാല്‍ മനുഷ്യ വംശത്തെ രക്ഷിക്കാനായേക്കുമെന്നും അദ്ദേഹം പറഞ്ഞു. നിശ്ചിത വര്‍ഷത്തില്‍ ഭൂമി നശിക്കുമെന്ന് പറയാനാകില്ളെങ്കിലും അടുത്ത ആയിരം വര്‍ഷത്തിനിടെയോ പതിനായിരം വര്‍ഷത്തിനിടെയോ അതും സംഭവിച്ചേക്കും. അതിനു മുമ്പേ ഭൂമിക്കു പുറത്ത് ബഹിരാകാശത്തേക്കും പറ്റുമെങ്കില്‍ നക്ഷത്രങ്ങളിലേക്കും നാം ആവാസവ്യവസ്ഥ പറിച്ചുനട്ടുതുടങ്ങണം. പക്ഷേ, അടുത്ത നൂറ്റാണ്ടുകളിലൊന്നും ഭൂമിക്കപ്പുറം കോളനികളൊരുക്കാന്‍ മനുഷ്യനാകുമെന്ന് തോന്നുന്നില്ളെന്നും ഹോക്കിങ് പറഞ്ഞു. ശാസ്ത്രം നല്‍കുന്ന കുതിപ്പ് മനുഷ്യവംശത്തിന് ഭീഷണിയായിത്തീരുന്നുവെന്ന് പ്രമുഖ ശാസ്ത്രജ്ഞന്‍ തന്നെ മുന്നറിയിപ്പ് നല്‍കുന്നത് അപൂര്‍വതയാണ്.
മനുഷ്യര്‍ നിര്‍മിക്കുന്ന കൃത്രിമ ബുദ്ധി വലിയ അപകടം വരുത്തിയേക്കുമെന്ന് നേരത്തെ അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.