ഹൃദയത്തിെൻറ വളർച്ചയെ സഹായിക്കുന്ന രണ്ടു പ്രോട്ടീനുകൾ കണ്ടെത്തി

ലണ്ടൻ: ഹൃദയത്തിെൻറ വളർച്ചയെ സഹായിക്കുന്ന രണ്ടു പ്രോട്ടീനുകൾ ഗവേഷകർ കണ്ടെത്തി. സ്പെയിനിലിലെ നാഷനൽ സെൻറർ ഫോർ കാർഡിയോ വാസ്കുലർ റിസർച്ചിലെ ഗ്വാദലൂപ് സാവിയോയുടെ നേതൃത്വത്തിലുള്ള ഗവേഷകരാണ് ഹൃദയ ചികിത്സാരംഗത്ത് നിർണായകമായ കണ്ടെത്തൽ നടത്തിയത്. പി 38 ഗാമ, പി 38 ഡെൽറ്റ പ്രോട്ടീനുകളാണ് ഹൃദയവളർച്ചയിൽ നിർണായകമാവുന്നതെന്നാണ് ഇവർ കണ്ടെത്തിയത്. ഹൃദയപേശികളുടെ ക്രമരഹിതമായ വളർച്ചയെ നിയന്ത്രിക്കുന്നതിൽ നിർണായ കണ്ടുപിടിത്തമാണിതെന്ന് ജേണൽ നേച്ചർ കമ്യൂണിക്കേഷനിൽ സാവിയോ അവകാശപ്പെട്ടു.
ശുദ്ധീകരിച്ച രക്തം ശരീരത്തിലേക്ക് പമ്പുചെയ്യുന്ന ഹൃദയത്തിെൻറ താഴത്തെ അറയുടെ (വെൻട്രിക്ൾ) വളർച്ചയെ നിർണയിക്കുന്നതിൽ ഈ പ്രോട്ടീനുകൾക്ക് നിർണായക പങ്കുണ്ടെന്നാണ് കണ്ടെത്തിയത്. ഈ പ്രോട്ടീൻ ലഭ്യമാവാത്ത എലികളിൽ ഹൃദയം സാധാരണയിലെക്കാൾ ചെറുതാണെന്നാണ് ഇവർ തെളിയിച്ചത്. ഹൃദയം സാധാരണനിലയിൽ പ്രവർത്തിക്കുമെങ്കിലും ഉയർന്ന രക്തസമ്മർദംപോലുള്ള സാഹചര്യങ്ങളിൽ പ്രതികരിക്കാൻ പരാജയപ്പെടും. കാർഡിയാക് ഹൈപർട്രോഫി എന്ന പ്രവർത്തനത്തിലൂടെ ഗർഭകാലം ഉൾപ്പെടെ ജീവിതഘട്ടത്തിലെ ഓരോ സാഹചര്യങ്ങൾക്കും അനുസരിച്ച് ഹൃദയം സ്വയം വളർച്ച ക്രമീകരിക്കാറുണ്ട്. എന്നാൽ, അമിതവണ്ണം, അമിത വ്യായാമം ഉൾപ്പെടെയുള്ള ഘടകങ്ങൾ അമിത ഹൃദയവളർച്ചക്ക് (പതോളജിക്കൽ ഹൈപർട്രോഫി) കാരണമാകാമെന്നും ഇത് ഹൃദയസ്തംഭനത്തിലേക്ക് നയിച്ചേക്കാമെന്നും ഇവരുടെ ഗവേഷണപ്രബന്ധം വ്യക്തമാക്കുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.