ബ്രെക്സിറ്റിനെ പിന്തുണച്ച് ജൂലിയന്‍ അസാന്‍ജ്

ലണ്ടന്‍: ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍നിന്ന് പിന്മാറുന്നതിനെ (ബ്രെക്സിറ്റ്) പിന്തുണച്ച് വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ്. കഴിഞ്ഞദിവസം ഒരുവാര്‍ത്താ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഈ അഭിപ്രായം പങ്കുവെച്ചത്. ബ്രിട്ടന്‍ അതിന്‍െറ അധികാരം സ്വന്തം തലസ്ഥാനങ്ങളില്‍ കേന്ദ്രീകരിക്കുകയാണ് വേണ്ടത്. ഡേവിഡ് കാമറണ്‍ സര്‍ക്കാര്‍ എല്ലായ്പോഴും സ്വന്തം തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത് യൂറോപ്യന്‍ യൂനിയന്‍െറ രാഷ്ട്രീയത്തെ മറയാക്കിയാണെന്നും അദ്ദേഹം പറഞ്ഞു. യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയായ ഹിലരി ക്ളിന്‍റന്‍െറ കൂടുതല്‍ സ്വകാര്യ ഇ-മെയിലുകള്‍ പുറത്തുവിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.