ബോറിസ് ജോണ്‍സനെയും ഗോവിനെയും തടയാന്‍ ‘റിമെയ്ന്‍’ പക്ഷക്കാരുടെ നീക്കം

ലണ്ടന്‍: ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍ തുടരുന്നത് പിന്തുണച്ചവര്‍ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയില്‍ ചേരാന്‍ തയാറെടുക്കുന്നു. ഡേവിഡ് കാമറണിന്‍െറ രാജിക്കുശേഷം ലണ്ടന്‍ മുന്‍ മേയര്‍ ബോറിസ് ജോണ്‍സണും മിഖായേല്‍ ഗോവും പ്രധാനമന്ത്രി പദത്തിലേക്കത്തെുന്നത് തടയുന്നതിന്‍െറ ഭാഗമായാണിത്. ഇരുവരും അതിനുള്ള നീക്കം തുടങ്ങിയിട്ടുണ്ടെന്ന് ടെലിഗ്രാഫ് ദിനപത്രം റിപോര്‍ട്ട് ചെയ്തു. രാജ്യത്തെ നയിക്കാന്‍ ഇരുവരും യോഗ്യരല്ളെന്നാണ് ഇവരുടെ വിലയിരുത്തല്‍. യുവാക്കളില്‍ ഭൂരിഭാഗം പേരും പിന്തുണച്ചിരുന്നത് ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയന്‍െറ ഭാഗമായി തുടരുന്നതായിരുന്നു.
 ലണ്ടന്‍, സ്കോട്ട്ലന്‍ഡ്, വടക്കന്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളിലെ ഭൂരിഭാഗം വോട്ടര്‍മാരും യൂനിയനില്‍ തുടരണമെന്ന നിലപാടാണ് സ്വീകരിച്ചത്.
ഹിതപരിശോധനയില്‍ ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍നിന്ന് വിടണമെന്ന ആവശ്യത്തിന് 52 ശതമാനം പേരുടെ പിന്തുണ ലഭിച്ചിരുന്നു.
അതേസമയം, 48 ശതമാനം വോട്ടര്‍മാര്‍ തുടരണമെന്നാണ് രേഖപ്പെടുത്തിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.