റെയ്ക്യാവിക്: ഐസ് ലന്‍ഡ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ചരിത്രാധ്യാപകനായ ഗുഡ്നി ജൊഹാന്‍സന് വിജയം. 39 ശതമാനം വോട്ട് നേടിയാണ് ജൊഹാന്‍സന്‍ ആധിപത്യമുറപ്പിച്ചത്. ഞായറാഴ്ച 48ാം ജന്മദിനമാഘോഷിച്ച അദ്ദേഹത്തിന് തെരഞ്ഞെടുപ്പ് വിജയം ഇരട്ടിമധുരമായി. വിജയിക്കാന്‍ ഏറെ സാധ്യത കല്‍പിക്കപ്പെട്ടിരുന്നതും ഇദ്ദേഹത്തിനായിരുന്നു. ബിസിനസുകാരിയായ ഹാലാ തോമസ്ദോത്തിര്‍ 28 ശതമാനം വോട്ട് നേടി രണ്ടാമതത്തെി.
20 വര്‍ഷം പ്രസിഡന്‍റ് സ്ഥാനത്തിരുന്ന 73കാരന്‍ ഒലഫൂര്‍ റാഗ്നര്‍ ഗ്രിംസന്‍െറ പിന്‍ഗാമിയായാണ് ജൊഹാനന്‍സ് എത്തുന്നത്. പ്രചാരണവേളയില്‍ ജൊഹാന്‍സിന് വെല്ലുവിളിയുയര്‍ത്തിയ മുന്‍ കണ്‍സര്‍വേറ്റിവ് പ്രധാനമന്ത്രിയായിരുന്ന ഡേവിഷ് ഓഡ്സന് 13 ശതമാനം വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.
പാനമ കമ്പനികളില്‍ കള്ളപ്പണ നിക്ഷേപമുണ്ടെന്ന രേഖകള്‍ പുറത്തുവന്നതോടെ ഏപ്രിലില്‍ രാജ്യത്തെ പ്രധാനമന്ത്രി രാജിവെച്ചിരുന്നു. നിരവധി മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ക്കെതിരെയും ആരോപണമുയര്‍ന്നിരുന്നു. തുടര്‍ന്ന് പ്രതിഷേധവുമായി ജനം തെരുവിലിറങ്ങി. അന്നുവരെ രാഷ്ട്രീയ നിരീക്ഷകനായി പ്രവര്‍ത്തിച്ചിരുന്ന ജൊഹാനന്‍സ് അതോടെയാണ് നേതൃനിരയിലേക്കുയര്‍ന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.