വിമാന അപകടം: യു.എ.ഇ സംഘം റഷ്യയില്‍

ദുബൈ: ഫൈ്ളദുബൈ വിമാനാപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ യു.എ.ഇ സംഘം റഷ്യയിലത്തെി. വിമാനത്തിന്‍െറ നിര്‍മാതാക്കളായ ബോയിങ് കമ്പനി ഉദ്യോഗസ്ഥര്‍, നാഷനല്‍ ട്രാന്‍സ്പോര്‍ട്ട് സേഫ്റ്റി ബോര്‍ഡ് അംഗങ്ങള്‍ എന്നിവരും റഷ്യയിലത്തെിയിട്ടുണ്ട്. വിമാനത്തിന്‍െറ ബ്ളാക് ബോക്സ് കണ്ടത്തെിയതായി റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ഇക്കാര്യം സ്ഥിരീകരിക്കാന്‍ യു.എ.ഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ വിമാനാപകട അന്വേഷണവിഭാഗം അസി. ഡയറക്ടര്‍ ജനറല്‍ ഇസ്മായില്‍ അല്‍ ഹുസ്നി തയാറായില്ല. വിമാനത്തിന് സാങ്കേതിക തകരാറുണ്ടാകാന്‍ സാധ്യതയില്ളെന്നാണ് കമ്പനി അധികൃതരുടെ നിഗമനം. അഞ്ചുവര്‍ഷം മാത്രം പഴക്കമുള്ള വിമാനമാണിത്. മാത്രവുമല്ല, ജനുവരി 21ന് ജോര്‍ദാനിയന്‍ കമ്പനി വിമാനം വിശദപരിശോധനക്കും അറ്റകുറ്റപ്പണിക്കും വിധേയമാക്കിയിരുന്നു. അന്വേഷണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാതെ അപകടത്തെക്കുറിച്ച് ഒന്നും പറയാനില്ളെന്ന നിലപാടിലാണ് ഫൈ്ളദുബൈ അധികൃതര്‍. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരാനും അവര്‍ക്ക് ആവശ്യമായ നഷ്ടപരിഹാരം ലഭിക്കാനുമുള്ള ശ്രമത്തിലാണെന്ന് ഫൈ്ളദുബൈ സി.ഇ.ഒ ഗൈത് അല്‍ ഗൈത് വ്യക്തമാക്കുകയും ചെയ്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.