ബ്രസല്‍സ് ആക്രമണം; ഇന്‍ഫോസിസ് ജീവനക്കാരനായ ഇന്ത്യക്കാരനെ കാണ്‍മാനില്ല

ബ്രസല്‍സ്: ബ്രസല്‍സ് വിമാനത്താവളത്തില്‍ ഇന്നലെ ഐ.എസ് നടത്തിയ ആക്രമണത്തില്‍ ഒരു ഇന്ത്യക്കാരനെ കാണാതായതായി റിപ്പോര്‍ട്ട്. ബെല്‍ജിയന്‍ സിറ്റിയിലെ ഇന്‍ഫോസിസ് ജീവനക്കാരനായ രാഘവേന്ദ്ര ഗണേഷനെയാണ് കാണാതായത്. അദ്ദേഹവുമായി ബന്ധപ്പെടാന്‍ ഇന്ത്യന്‍ എംബസി എല്ലാ വിധ ശ്രമങ്ങളും നടത്തി വരികയാണ്. രാഘവേന്ദ്ര ഗണേഷനെ കണ്ടത്തൊന്‍ കഴിവിന്‍െറ പരമാവധി ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വീറ്റു ചെയ്തു.

രാഘവേന്ദ്ര ഗണേഷനെ കണ്ടത്തൊന്‍ ബ്രസല്‍സിലെ ഇന്ത്യന്‍ എംബസിയുമായും പ്രാദേശിക ഭരണകൂടവുമായും ചേര്‍ന്ന് തങ്ങള്‍ പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹത്തിന്‍െറ കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഇന്‍ഫോസിസിലെ മുതിര്‍ന്ന ഉദ്യോഗസ്തന്‍ പറഞ്ഞു.

അതിനിടെ ബ്രസല്‍സിലെ എയര്‍പോര്‍ട്ട് പ്രവര്‍ത്തനസജ്ജമാവാന്‍ ഇനിയും സമയമെടുക്കും. ഇന്ത്യക്കാരെ പുനരധിവസിപ്പിക്കുന്നതിനായി ബദല്‍ മാര്‍ഗങ്ങള്‍ ഏര്‍പ്പാടു ചെയ്തു വരികയാണെന്നും എയര്‍പോര്‍ട്ടില്‍ കുടുങ്ങിയ ഇന്ത്യന്‍ യാത്രക്കാര്‍ക്കെല്ലാം ഹോട്ടലില്‍ താമസ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും സുഷമ സ്വരാജ് പറഞ്ഞു.

ജെറ്റ് എയര്‍വൈസിലെ പരിക്കേറ്റ  യാത്രക്കാര്‍ക്കെല്ലാം എല്ലാ വിധ ആരോഗ്യ പരിരക്ഷയും ഒരുക്കിയിട്ടുണ്ടെന്ന് എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു.

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.