ലണ്ടന്‍: റോം കത്തിയെരിയുമ്പോള്‍ വീണ വായിക്കുന്ന നീറോ ചക്രവര്‍ത്തിയെക്കുറിച്ചറിയില്ളേ. അന്നത്തെ ചക്രവര്‍ത്തിയെപ്പോലെ സ്മാര്‍ട്ട് ഫോണ്‍ യുഗത്തിലെ ചില സെല്‍ഫിഭ്രാന്തന്മാരും നമുക്കിടയിലുണ്ട്. കഴിഞ്ഞ ദിവസം ലോകത്തെയൊന്നാകെ മുള്‍മുനയില്‍ നിര്‍ത്തിയ വിമാന റാഞ്ചിയോടൊപ്പം ഒരു സെല്‍ഫി! അതാണ് 26കാരനായ ബ്രിട്ടീഷ് യുവാവ്  ബെഞ്ചമിന്‍ ഇന്‍സിനെ ശ്രദ്ധേയനാക്കിയത്.

 വിമാനം റാഞ്ചിയ സെയ്ഫ് എല്‍ദിന്‍  മുസ്തഫയുടെ കൂടെ  ഇന്‍സ് ചിരിച്ചുകൊണ്ടുനില്‍ക്കുന്ന പടം അന്താരാഷ്ട്ര മാധ്യമങ്ങളിലും സാമൂഹികമാധ്യമങ്ങളിലൂം തരംഗമായിരിക്കുകയാണ്. റാഞ്ചിയുടെ മുഖത്തുമുണ്ട് ഒരു തെളിഞ്ഞ മന്ദഹാസം. ആറു മണിക്കൂര്‍ നീണ്ട റാഞ്ചല്‍നാടകത്തില്‍ അവസാനം വിട്ടയക്കപ്പെട്ടവരില്‍ ഒരാളാണ് ഈ സെല്‍ഫിയുടെ ഉടമ.

യാത്രക്കാരെല്ലാം ശ്വാസമടക്കിനില്‍ക്കുമ്പോഴാണ് ഇന്‍സിന് ഈ അവിസ്മരണീയ മുഹൂര്‍ത്തം സെല്‍ഫിയില്‍ പകര്‍ത്താന്‍ മോഹമുദിച്ചത്. ഇന്‍സ് എന്തിനാണ് ഇത്തരമൊരു സാഹസം കാണിച്ചതെന്ന് അറിയില്ളെന്നു സുഹൃത്തുക്കള്‍ പ്രതികരിച്ചത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.