പാരിസ്: പാരിസ് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് കോടതിയില്‍ ജഡ്ജിമാരുടെ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ മുഖ്യപ്രതി അബ്ദുസ്സലാഹ് വിസമ്മതിച്ചു. നവംബറില്‍ നടന്ന ഭീകരാക്രമണത്തില്‍ 130 പേര്‍ കൊല്ലപ്പെട്ടിരുന്നു. ബ്രസല്‍സില്‍നിന്ന് പിടികൂടിയ സലാഹിനെ അന്വേഷണത്തിന്‍െറ ഭാഗമായി ഫ്രാന്‍സിന് കൈമാറുകയായിരുന്നു. പാരിസിനു പുറത്തുള്ള ഫ്ള്യൂരി മെറോഗിസ് ജയിലില്‍ കനത്ത സുരക്ഷയിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. കനത്ത സുരക്ഷാ അകമ്പടിയോടെയാണ് വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കിയതും. കോടതിയില്‍ സലാഹിന് ഒന്നും ബോധിപ്പിക്കാനില്ളെന്ന് അഭിഭാഷകന്‍ ഫ്രാങ്ക് ബെര്‍ടന്‍ പറഞ്ഞു. 24 മണിക്കൂര്‍ നിരീക്ഷണ കാമറയില്‍ തന്‍െറ കക്ഷി അസ്വസ്ഥനാണെന്നും ബെര്‍ടന്‍ കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.