ലണ്ടന്‍: ബ്രിട്ടനില്‍ പള്ളികളില്‍ തീവ്രവാദ ആക്രമണ ജാഗ്രതാ നിര്‍ദേശങ്ങളുമായി ഭീകരവിരുദ്ധ വിഭാഗം. സി.സി ടിവി, കാവല്ക്കാര് എന്നിങ്ങനെയുള്ള സുരക്ഷാ മാര്‍ഗരേഖകളാണ് പുറത്തിറക്കിയത്. ബ്രിട്ടണിലെ നാഷനല്‍ ചര്‍ച്ച് ട്രസ്റ്റ് മേധാവിയായ നിക്ക് ടോള്സണാണ് മാര്‍ഗരേഖ പുറത്തിറക്കിയത്.
കഴിഞ്ഞ മാസം ഫ്രാന്‍സില്‍ മുതിര്‍ന്ന വൈദികനെ ഐ.എസ് തീവ്രവാദികള്‍ കൊലപ്പെടുത്തിയതോടെയാണിത്. മുന്‍ പൊലീസുകാരനായ നിക്ക് ബ്രിട്ടീഷ് ആഭ്യന്തര മന്ത്രാലയത്തിന് തീവ്രവാദ വിഷയത്തില്‍ ഉപദേശം നല്‍കിയിരുന്നു. കഴിഞ്ഞ മാസം 24 ലക്ഷം പൗണ്ട് സര്‍ക്കാര്‍ ആരാധനാലയങ്ങളുടെ സുരക്ഷക്കായി വകയിരുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.