റഷ്യന്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ്: പുടിന്‍ അനുകൂലികള്‍ക്ക് മുന്‍തൂക്കം

മോസ്കോ: ഞായറാഴ്ച നടന്ന റഷ്യന്‍ പാര്‍ലമെന്‍റിലേക്കുള്ള വോട്ടെടുപ്പില്‍  പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍ അനുകൂല പാര്‍ട്ടികള്‍ക്ക് മേല്‍ക്കൈ. അടുത്ത അഞ്ചു വര്‍ഷത്തെ ഭരണയന്ത്രം തിരിക്കുന്ന റഷ്യന്‍ അധോസഭയായ സ്റ്റേറ്റ് ഡ്യൂമയിലേക്കുള്ള 450 അംഗങ്ങളെയാണ് ജനങ്ങള്‍ തെരഞ്ഞെടുക്കുന്നത്.

അന്തര്‍ദേശീയ തലത്തിലെ കടുത്ത പ്രതിഷേധം വകവെക്കാതെ ക്രീമിയയെ യുക്രെയ്നില്‍നിന്ന് വേര്‍പെടുത്തി റഷ്യയോട് ചേര്‍ത്തതിനുശേഷമുള്ള ആദ്യ പൊതു തെരഞ്ഞെടുപ്പുകൂടിയാണിത്. 

ക്രീമിയക്കാരും വോട്ടെടുപ്പില്‍ പങ്കാളികളായി. എന്നാല്‍, കീവിലെ റഷ്യന്‍ എംബസിക്കു മുമ്പാകെ യുക്രെയ്ന്‍ അനുകൂലികള്‍ പ്രതിഷേധിച്ചതായി റിപ്പോര്‍ട്ടുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.