മെൽബൺ: ആസ്ട്രേലിയയിലെ ക്യൂൻസ്ലൻഡിൽ ഗര്‍ഭച്ഛിദ്രം ഇനി നിയമവിധേയം. അനിവാര്യമായ സാഹചര്യങ്ങളിൽ മാത്രമാണ് ഗർഭച്ഛിദ്രത്തിന് സർക്കാർ അനുമതി നല്‍കിയത്. 22 ആഴ്ചയില്‍ താഴെ മാത്രം പ്രായമായ ഗര്‍ഭം മാത്രമേ ഗര്‍ഭച്ഛിദ്രം നടത്താന്‍ സാധിക്കൂ. ക്യൂൻസ്ലൻഡ് പാര്‍ലമെൻറ് 41നെതിരെ 50 വോട്ടുകള്‍ക്കാണ് ഇതുസംബന്ധിച്ച പ്രമേയം പാസാക്കിയത്.
ഗര്‍ഭച്ഛിദ്രം പത്തൊമ്പതാം നൂറ്റാണ്ടിലെ നിയമപ്രകാരം ക്യൂൻസ്ലന്ഡില് നിയമവിരുദ്ധമായിരുന്നു. ഈ നിയമമാണ് ഇപ്പോള്‍ ക്യൂൻസ്ലന്ഡ് ഭരണകൂടം മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.