ന്യൂയോർക്: വിവാദ വെളിപ്പെടുത്തലുകളടങ്ങിയ ഇൗജിപ്ത് പ്രസിഡൻറ് അബ്ദുൽ ഫത്ത ാഹ് അൽസീസിയുടെ അഭിമുഖം സംപ്രേഷണം ചെയ്യരുതെന്ന ആവശ്യം സി.ബി.എസ് ടെലിവിഷൻ ചാനൽ തള്ളി. 60 മിനിറ്റ് ദൈർഘ്യമുള്ള അഭിമുഖത്തിൽ സീനായ് ഉപദ്വീപിലെ സായുധസംഘത്തെ തുരത്താൻ ഇൗജിപ്ത് സൈന്യം ഇസ്രായേലുമായി സഹകരിക്കുന്നതായി അൽസീസി വെളിപ്പെടുത്തിയിരുന്നു. ഇത് സർക്കാറിെൻറ പ്രതിച്ഛായയെ തകരാറിലാക്കുമെന്ന് കണ്ട് അഭിമുഖം സംപ്രേഷണം ചെയ്യരുതെന്ന് യു.എസിലെ ഇൗജിപ്ത് അംബാസഡറാണ് സി.ബി.എസിനോട് ആവശ്യപ്പെട്ടത്. സീനായിൽ ഇസ്രായേലുമായി സഹകരിക്കുന്നുണ്ടെന്ന റിപ്പോർട്ട് കഴിഞ്ഞവർഷം ഇൗജിപ്ത് സൈന്യം നിഷേധിച്ചിരുന്നു. അേപ്പാഴാണ് അൽസീസി സൈനിക തലത്തിലുൾപ്പെടെ ഇസ്രായേലുമായി പലരംഗങ്ങളിലും സഹകരിക്കുന്ന കാര്യം വെളിപ്പെടുത്തിയത്.
ആവശ്യം നിഷേധിച്ച ചാനൽ അഭിമുഖം ഇന്ന് സംപ്രേഷണം ചെയ്യുമെന്ന് വ്യക്തമാക്കുകയുംചെയ്തു. ഇക്കാര്യത്തെ കുറിച്ച് അൽസീസി സർക്കാർ പ്രതികരിച്ചിട്ടില്ല. ഇൗജിപ്തിൽ രാ
ഷ്ട്രീയത്തടവുകാരുണ്ട് എന്നത് നിഷേധിച്ച അൽസീസി 2013ൽ പ്രതിഷേധക്കാരെ അടിച്ചമർത്തിയ സൈനിക നടപടി ന്യായീകരിക്കുന്നുമുണ്ട്.
രാജ്യത്ത് 60,000 രാഷ്ട്രീയത്തടവുകാരുണ്ടെന്ന് അടുത്തിടെ ഹ്യൂമൻറൈറ്റ്സ് വാച്ച് റിപ്പോർട്ട് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.