ലൈവ്​ ചർച്ചക്കിടെ അവതാര​കനെ കുഴപ്പിച്ച്​ കുട്ടികുറുമ്പി- വിഡിയോ

ലണ്ടൻ: ചാനലിൽ തത്സമയ ചർച്ചാ പരിപാടിക്കിടെ അവതാരക​​െൻറ ടേബിളിൽ കയറിയും പേപ്പർ വലിച്ചെടുത്തും രണ്ടു വയസുകാരിയുടെ കുട്ടികുറുമ്പ്​. ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വാര്‍ത്താ ചാനലായ ഐ.ടിവി ന്യൂസി​​െൻറ ഉച്ചസമയ തത്സമയ ചർച്ചക്കിടെയാണ്​ സ്​റ്റുഡിയോയിലെത്തിയ രണ്ടുവയസുകാരിയുടെ കുസൃതികൾ അവതാരകനെ കുഴപ്പിച്ചത്​. എന്നാൽ പരിപാടിക്കിടയിലെ അപ്രതീക്ഷിത സംഭവങ്ങൾ തത്സമയം സംപ്രേക്ഷണം ചെയ്​തത്​ പ്രേക്ഷകരെ രസിപ്പിച്ചു. 

പശുവിൻ പാല്‍ കുട്ടികളില്‍ ഉണ്ടാക്കുന്ന അലര്‍ജിയെ കുറിച്ചായിരുന്നു ചർച്ച. പ്രശ്​സത അവതാരകനായ അലാസ്റ്റെയര്‍ സ്റ്റെവാര്‍ട്ട്​മായുള്ള ചർച്ചക്ക്​ അതിഥിയായ അമ്മക്കൊപ്പം എത്തിയ കുഞ്ഞാണ്​ ചർച്ച കഴിയും മു​​േമ്പ കുസൃതി തുടങ്ങിയത്​.  

ലൂസി റോങ്കയെന്ന സ്ത്രീ അഞ്ചു വയസുള്ള മകൻ ജോർജിനെയും  രണ്ടുവയസുകാരി ഐറിസിനേയും കൂട്ടി ചര്‍ച്ചക്കെത്തിയത്. പാലി​​െൻറ അലര്‍ജി മൂലം മകനായ ജോര്‍ജ് നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ചാണ്​ ലൂസി സംസാരിച്ചത്​. ചർച്ചക്കിടെ സ്​റ്റുഡിയോയിൽ ഒാടി നടന്ന ​െഎറിസ്​ വന്ന്​ മേശയിലേക്ക്​ വലിഞ്ഞ്​ അവതാരക​​െൻറ പേപ്പർ വലിക്കാൻ ശ്രമിച്ചു. അമ്പരക്കാതെ തന്നെ കുഞ്ഞിനെ മാറ്റി വീണ്ടും സംസാരിച്ച്​ തുടങ്ങിയെങ്കിലും ​െഎറിസ്​ മേശയിലേക്ക്​ വലിഞ്ഞ്​ കയറുകയായിരുന്നു. തുടർന്ന്​ അവതാരക​​െൻറ മുന്നിലിരുന്ന്​ കളിക്കാൻ തുടങ്ങി. എന്നാൽ ഒട്ടും വളരെ രസകരമായാണ്​ അദ്ദേഹം സാഹചര്യം കൈകാര്യം ചെയ്​തത്​. ചർച്ച അവസാനിക്കു​േമ്പാൾ ലുസിക്കും ജോർജിനും ഹസ്​തദാനം ചെയ്​ത അവതാരകൻ തനിക്ക്​ അഭിമുഖമായി ടേബിളിലിരിക്കുന്ന കുഞ്ഞ്​ ​െഎറിസിന്​ ‘ഹൈ ഫൈവ്​’ അടിച്ചാണ്​ പിരിഞ്ഞത്​. 

 ചർച്ചക്കിടെ കുഞ്ഞുങ്ങള്‍ ശല്യപ്പെടുത്തിയെങ്കിലും വളരെ സൗമ്യമായി അവരോട് പ്രതികരിച്ച അവതാരകനോട് നന്ദി അറിയിച്ച്​ ലൂസി ട്വീറ്റ്​ ചെയ്​തു. 
ഐ.ടിവി ചർച്ചക്കിടയിലെ രസകരമായ സംഭവം ട്വിറ്ററിലൂടെ പങ്കുവെക്കുകയും ചെയ്​തിട്ടുണ്ട്​. 

Tags:    
News Summary - Anchor Upstaged By Toddler On Live TV

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.