ബ്വേനസ് എയ്റിസ്: ഗർഭഛിദ്രം നിയമവിധേയമാക്കാനുള്ള നീക്കത്തിനെതിരെ വോട്ടവകാശം വിനിയോഗിച്ച് അർജൻറീനിയൻ സെനറ്റ് അംഗങ്ങൾ. 31നെതിരെ 38 വോട്ടുകൾ നേടിയാണ് ഗർഭഛിദ്ര നിയമം കൊണ്ടുവരാനുള്ള നീക്കത്തെ സെനറ്റംഗങ്ങൾ തടഞ്ഞത്. ജൂണിൽ അധോസഭയിൽ നടത്തിയ വോെട്ടടുപ്പിൽ 125നെതിരെ 129 പേർ ബില്ലിനെ അനുകൂലിച്ച് വോട്ടു ചെയ്തിരുന്നു. ഇത് ഗർഭഛിദ്രാനുകൂലികളിൽ പ്രതീക്ഷയേകി.
മതപുരോഹിതന്മാരും കൃസ്ത്യൻ പള്ളികളും പുതിയ ബില്ലിനെ എതിർത്ത് രംഗത്തു വന്നു. പോപ് ഫ്രാൻസിസിെൻറ ജന്മദേശം കൂടിയാണ് അർജൻറീന. ആദ്യത്തെ 14 ആഴ്ചകളിലെ ഗർഭഛിദ്രം നിയമവിധേയമാക്കാനുള്ള നീക്കമാണ് നടന്നത്. വോെട്ടടുപ്പിനോടനുബന്ധിച്ച് രാത്രിയിലുടനീളം സെനറ്റിൽ മാരത്തൺ ചർച്ച നടന്നു.
ഫലം വന്നതോടെ കോൺഗ്രസിനു പുറത്ത് തമ്പടിച്ചിരുന്ന മനുഷ്യാവകാശ പ്രവർത്തകർ പടക്കം പൊട്ടിച്ചും വിജയഭേരി മുഴക്കിയും ആഘോഷിച്ചു. ഗർഭഛിദ്രം അനുകൂലിക്കുന്നവരും തടിച്ചുകൂടിയിരുന്നു.
ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു. നിലവിൽ അനിവാര്യമായ മൂന്നു കാരണങ്ങളാലാണ് അർജൻറീനയിൽ ഗർഭഛിദ്രം അനുവദിക്കുന്നത്. ബലാത്സംഗം, അമ്മയുടെ ജീവൻ അപകടത്തിൽ ആവുക, ഗർഭസ്ഥശിശുവിന് വൈകല്യമുണ്ടാവുക എന്നിവയാണിത്. മറ്റൊരു കത്തോലിക്കാ രാജ്യമായ അയർലൻഡും ഗർഭഛിദ്രവിഷയത്തിൽ ഹിതപരിശോധന നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.