ലണ്ടൻ: വിഖ്യാത എഴുത്തുകാരി ജെ.കെ. റൗളിങ്ങിെൻറ ‘ഹാരിപോട്ടർ’ പരമ്പരയിൽപെട്ട പുസ്തകങ്ങൾ ചൂടപ്പം പോലെ വിറ്റഴിയുകയും ഇവയെ അടിസ്ഥാനമാക്കി നിർമിച്ച സിനിമകൾ ലോകത്താകമാനം പണം കൊയ്യുകയും ചെയ്യുേമ്പാൾ േനാവലിലെ ഒരു കഥാപാത്രം വംശനാശ ഭീഷണി നേരിടുന്നു. കഥയിൽ ഹാരിപോട്ടറുടെ ഇഷ്ട സഹജീവിയും മാന്ത്രിക കഴിവുകളുമുള്ള മൂങ്ങകളുടെ ജീവനാണ് ഭീഷണി നേരിടുന്നത്. ഇതിന് കാരണവും നോവലുകളുടെയും സിനിമകളുടെയും ജനപ്രീതിയാെണന്നാണ് പരിസ്ഥിതി ശാസ്ത്രജ്ഞർ ആരോപിക്കുന്നത്. നോവലുകളും സിനിമകളും ആഗോളതലത്തിൽ ഹിറ്റാവുകയും കോടിക്കണക്കിന് വായനക്കാരും പ്രേക്ഷകരും ഹാരിപോട്ടറുടെ ആരാധകരായി മാറുകയും ചെയ്തതോടെയാണ് വളർത്തുപക്ഷിയായി ജനങ്ങൾ മൂങ്ങകളെ സ്വീകരിച്ചുതുടങ്ങിയത്.
ഹാരിപോട്ടർ സീരീസിലെ ആദ്യ സിനിമ 2001ൽ പുറത്തിറങ്ങിയ കാലത്ത് ഇേന്താനേഷ്യയിലെ പ്രശസ്തമായ പക്ഷി മാർക്കറ്റിൽ ഏതാനും മൂങ്ങകൾ മാത്രമാണ് വിറ്റഴിഞ്ഞിരുന്നതെങ്കിൽ നിരവധി നോവലുകളും സിനിമകളും പുറത്തിറങ്ങിക്കഴിഞ്ഞ് 2016 ആയതോടെ അത് 13,000മായി ഉയർന്നു. 10 മുതൽ 30 അമേരിക്കൻ ഡോളർ വിലയുള്ള മൂങ്ങകൾ ഇന്ന് പാശ്ചാത്യരാജ്യങ്ങളിലെ ഹാരിപോട്ടർ ആരാധകരുടെ മിക്ക വീടുകളിലും കൂട്ടിലടക്കപ്പെട്ട നിലയിലാണെന്ന് ഒാക്സ്ഫഡ് ബ്രൂക്കേഴ്സ് യൂനിവേഴ്സിറ്റിയിലെ ഗവേഷകരായ വിൻസെൻറ് നിജ്മാനും അന്ന നികാരീസും പറയുന്നു. ഇവരുടെ ഗവേഷണ പ്രബന്ധമായ ‘ഗ്ലോബൽ ഇക്കോളജി ആൻഡ് കൺസർവേഷനി’ലാണ് ഇൗ വിവരമുള്ളത്.
ഇന്തോനേഷ്യയിലേത് ഒരു ഉദാഹരണം മാത്രമാണെന്നും ലോകത്താകമാനമുള്ള പക്ഷിവിൽപനയിൽ വൻ വർധനവുണ്ടായിട്ടുണ്ടെന്നും പ്രബന്ധത്തിൽ പറയുന്നുണ്ട്. ഇതിനുപുറമെ, മുങ്ങ കള്ളക്കടത്തുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ എണ്ണത്തിലും കുതിച്ചുചാട്ടമുണ്ടായിട്ടുണ്ട്.
‘ഹെഡ്വിങ്’ എന്നുപേരുള്ള മൂങ്ങയാണ് ഹാരിപോട്ടറുടെ സന്തതസഹചാരി. ഇതിനുപുറമെ, നോവലിലെ മാന്ത്രികലോകത്ത് സന്ദേശങ്ങൾ അയക്കുന്നതിനും മറ്റും മൂങ്ങകളെയാണ് ഉപയോഗിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.