ലണ്ടൻ: രാഖൈനിൽ റോഹിങ്ക്യൻ മുസ്ലിംകൾക്കെതിരെ സൈന്യം ക്രൂരമായ അടിച്ചമർത്തമൽ തുടരുേമ്പാഴും മൗനം പാലിക്കുന്ന ജനാധിപത്യ നേതാവ് ഒാങ്സാൻ സൂചിയുടെ ഛായാചിത്രം ഒാക്സ്ഫഡ് യൂനിവേഴ്സിറ്റി കോളജ് കവാടത്തിൽനിന്ന് നീക്കി. ഒാക്സ്ഫഡിനു കീഴിലെ സെൻറ് ഹഗ്സ് കോളജിലായിരുന്നു സൂചിയുടെ ബിരുദപഠനം. 1967ലാണ് ഇവിടെനിന്ന് സൂചി ബിരുദം പൂർത്തിയാക്കിയത്.
1999ലാണ് ഒാക്സ്ഫഡ് കവാടത്തിൽ സൂചിയുടെ ഛായാചിത്രം സ്ഥാപിച്ചത്. 1997ൽ ചെൻ യാനിങ് എന്ന കലാകാരൻ വരച്ച ചിത്രം സൂചിയുടെ ഭർത്താവ് മൈക്കിൾ ആരിസിെൻറ കൈയിലായിരുന്നു. ഒാക്സ്ഫഡ് പ്രഫസറായിരുന്ന അദ്ദേഹത്തിെൻറ മരണത്തിനുശേഷം ചിത്രം കോളജിനു കൈമാറുകയായിരുന്നു. 2012ൽ സൂചിക്ക് ഒാണററി ബിരുദം നൽകി സെൻറ് ഹഗ്സ് കോളജ് ആദരിച്ചിരുന്നു.
റോഹിങ്ക്യകൾക്കെതിരായ വംശീയ ഉന്മൂലനത്തിൽ പ്രതികരിക്കാത്ത സൂചിക്കെതിരെ ആഗോളതലത്തിൽ വ്യാപക വിമർശനമുയർന്നിരുന്നു. അവരുടെ നൊബേൽ പുരസ്കാരം ഒാസ്ലോ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ഒാൺലൈൻ പ്രചാരണവും തുടങ്ങിയിരുന്നു. ഒാക്സ്ഫഡിലെ പൂർവവിദ്യാർഥികളിലൊരാളായ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയും റോഹിങ്ക്യകൾക്കെതിരായ അതിക്രമം അവസാനിപ്പിക്കാൻ സൂചി നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതേസമയം, ചിത്രം നീക്കിയത് ഭീരുത്വമാണെന്ന വിമർശനവുമായി ബ്രിട്ടനിലെ മ്യാന്മർ കാമ്പയിൻ വിഭാഗം രംഗത്തുവന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.