മെൽബൺ: ഇരട്ടപൗരത്വ വിവാദം വിെട്ടാഴിയാതെ ആസ്ട്രേലിയൻ സർക്കാർ. ആസ്ട്രേലിയൻ സെനറ്റ് പ്രസിഡൻറ് സ്റ്റീഫൻ പാരി രാജിക്കൊരുങ്ങിയതായ വാർത്തയാണ് അതിൽ ഏറ്റവും പുതിയത്. ബ്രിട്ടീഷ് പൗരത്വം വെളിപ്പെട്ടതിനെ തുടർന്നാണ് സ്ഥാനമൊഴിയുന്നതെന്ന് അദ്ദേഹം അറിയിച്ചു. പാരിയുടെ പിൻഗാമിയെ ഉടൻ കണ്ടെത്തും.
ഇരട്ടപൗരത്വത്തെ തുടർന്ന് ജോലി നഷ്ടപ്പെടുന്ന മൂന്നാമത്തെ മന്ത്രിസഭ അംഗമാണ് ഇദ്ദേഹം. ലാരിസ് വാേട്ടഴ്സ്, സ്കോത് ലുഥ്ലാം, മാൽക്കം റോബർട്സ് തുടങ്ങി മൂന്ന് സെനറ്റർമാർക്കും നേരത്തേ പദവി നഷ്ടപ്പെട്ടിരുന്നു. രണ്ട് സെനറ്റർമാർ കൂടി നിരീക്ഷണത്തിലായിരുന്നുവെങ്കിലും വിശദമായ അന്വേഷണത്തിനൊടുവിൽ ഇവരെ തിരഞ്ഞെടുത്തത് ആസ്ട്രേലിയൻ ഭരണഘടന കോടതി ശരിവെക്കുകയായിരുന്നു. ഡിസംബർ രണ്ടിനു നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ സ്ഥാനം തിരിച്ചുപിടിക്കാൻ കഴിയുമെന്നാണ് േജായ്സിെൻറ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.