ലണ്ടൻ: വാഹനങ്ങൾക്കകത്ത് ഉൽപാദിപ്പിക്കുന്ന വിഷാംശം നിറഞ്ഞ വായു കുഞ്ഞുങ്ങൾക്ക് ഏറെ അപകടകരമെന്ന് പഠനം. വാഹനം കടന്നുപോവുേമ്പാൾ പുറത്തേക്ക് വമിപ്പിക്കുന്ന മലിന വായുവിനേക്കാൾ അപകടകരമാണ് ഇതെന്ന് ലണ്ടനിലെ ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു. കുട്ടികളെ സ്കൂളിലേക്ക് വാഹനങ്ങളിൽ പറഞ്ഞയക്കുന്നതിനേക്കൾ നല്ലത് സൈക്കിളിലയക്കുന്നതോ നടന്നോ പോവുന്നതാണെന്നും ഇൗ വിഷയത്തിൽ ഗവേഷണം നടത്തിയ പ്രഫസർ സർ ഡേവിഡ് കിങ് ചൂണ്ടിക്കാട്ടുന്നൂ.
വളർന്നുവരുന്ന കുഞ്ഞുങ്ങളുടെ ശ്വസനനാളികളെ ഇൗ മലിനീകരണം ഏറെ ബാധിക്കുമെന്നും അവരുടെ ഡി.എൻ.എയിൽ പോലും തകരാറുകൾ സൃഷ്ടിക്കുമെന്നും കാലിഫോർണിയയിൽ നടന്ന പഠനങ്ങൾ സൂചന നൽകുന്നുണ്ട്. ശ്രദ്ധയിലും പ്രതികരണ ശേഷിയിലും വൻ വ്യത്യാസം ഇതുമൂലം വരുമത്രെ. കുട്ടികൾ വാഹനങ്ങളുടെ പിൻസീറ്റിൽ ഇരിക്കുന്നതും അപകട സാധ്യതയേറ്റുന്നു. കാറിെൻറയും മറ്റും പിൻഭാഗത്തുനിന്ന് നേരിട്ടാണ് വിഷവായു കുട്ടികളിലേക്ക് എത്തുക.
2001 മുതൽ നടത്തിവരുന്ന നീണ്ട പരീക്ഷണത്തിനൊടുവിൽ വാഹനത്തിലരിക്കുന്ന ഡ്രൈവർക്കേൽക്കുന്ന വിഷപ്രയോഗം അതേ നഗരത്തിലൂടെ പുറത്ത് സൈക്കിളിൽ സഞ്ചരിക്കുന്നയാളുടേതിനേക്കാൾ എത്രയോ മടങ്ങാണെന്ന് കണ്ടെത്തി. കുട്ടികളിലുണ്ടാക്കുന്ന അപായ സാധ്യത പുറത്തേതിനേക്കാൾ ഒമ്പതു മുതൽ 12 മടങ്ങ് വരെയാണെത്രെ!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.