ലണ്ടൻ: ബ്രക്സിറ്റ് ബ്രിട്ടനിൽ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുമെന്ന് ബാങ്ക് ഒാഫ് ഇംഗ്ലണ്ടിെൻറ മുന്നറിയിപ്പ്. 2007ലുണ്ടായ സാമ്പത്തിക മാന്ദ്യത്തെക്കാളും വലിയ പ്രതിസന്ധിയായിരിക്കും ബ്രിട്ടനെ കാത്തിരിക്കുന്നത്. യു.കെയുടെ സാമ്പത്തിക വളർച്ച നിരക്ക് എട്ട്് ശതമാനത്തിലേക്ക് താഴുമെന്നും മുന്നറിയിപ്പുണ്ട്.
ബ്രിട്ടീഷ് പൗണ്ടിെൻറ മൂല്യത്തിലും കുറവുണ്ടാകുമെന്നും ബാങ്ക് ഒാഫ് ഇംഗ്ലണ്ട് പ്രവചിക്കുന്നുണ്ട്. 25 ശതമാനത്തിെൻറ വരെ ഇടിവ് പൗണ്ടിലുണ്ടാവുമെന്നാണ് ബാങ്ക് വ്യക്തമാക്കുന്നത്. 2023ഒാടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടു വരുമെന്നാണ് പ്രവചനം.
ബ്രക്സിറ്റ് നടപ്പിലായാൽ ലോക വ്യാപാര സംഘടനയുടെ നിയമങ്ങൾക്ക് അനുസൃതമായാവും ബ്രിട്ടൻ പ്രവർത്തിക്കുക. 2022 വരെ പുതിയ വ്യാപാര കരാറുകളിലൊന്നും ബ്രിട്ടൻ ഏർപ്പെടില്ല. യുറോപ്യൻ രാജ്യങ്ങളുമായുള്ള വ്യാപാര കരാറുകളെല്ലാം റദ്ദാവും. ഇതെല്ലാം ബ്രിട്ടന് തിരിച്ചടിയാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.