ഇസ്തംബൂൾ: തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാനിൽ മാത്രമാണ് തങ്ങളുടെ പ്രതീക്ഷയെന്ന് രാസായുധാക്രമണത്തിൽ ഇരട്ട കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട സിറിയൻ യുവാവ് അബ്ദുൽ ഹമീദ് അൽ യൂസുഫ്. ഉർദുഗാെൻറ ക്ഷണപ്രകാരം തുർക്കിയിലെത്തിയ യൂസുഫ് മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.
മരണപ്പെട്ട ഇരട്ട കുഞ്ഞുങ്ങളെ മാറോട് ചേര്‍ത്ത് നിൽക്കുന്ന യൂസുഫിെൻറ ചിത്രം ബശ്ശാർ അൽ അസദ് സർക്കാർ നടത്തിയ രാസായുധാക്രമണത്തിെൻറ ഏറ്റവും വേദനിപ്പിക്കുന്ന ചിത്രമായി മാറിയിരുന്നു.
രാസായുധാക്രമണത്തിൽ പിഞ്ചുമക്കളെയും ഭാര്യയെയും പിതാവിനെയുമടക്കം 22 ഉറ്റ ബന്ധുക്കളെയാണ് യൂസുഫിന് നഷ്ടമായത്. കഴിഞ്ഞ ചൊവ്വാഴ്ചയുണ്ടായ രാസായുധ അക്രമണത്തില്‍ 30 കുട്ടികളും 20 സ്ത്രീകളും അടക്കം 100 പേർ കൊല്ലപ്പെെട്ടന്നാണ് സന്നദ്ധ സംഘടനയായ വൈറ്റ് ഹെല്‍മെറ്റ്സ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.