ലണ്ടൻ: ചെറുപ്പത്തിൽ പഠനം ഉപേക്ഷിച്ച, വീടില്ലാത്ത 52 വയസ്സുകാരന് ബ്രിട്ടനിലെ വിഖ്യാത സർവകലാശാലയായ കേംബ്രിജിൽ പ്രവേശനം. സാമ്പത്തിക ബുദ്ധിമുട്ടുകൾമൂലം സ്കൂൾ പഠനത്തിനുശേഷം തൊഴിലെടുക്കാനിറങ്ങിയ ജിയോഫ് എഡ്വേഡിനാണ് ഉപരിപഠനത്തിന് ഇവിടെ പ്രവേശനം ലഭിച്ചത്.
ലോകത്തെ ഏറ്റവും വലിയ സർവകലാശാലകളിലൊന്നാണ് കേംബ്രിജ്. മുതിർന്നവർക്കായുള്ള ഇംഗ്ലീഷ് ഭാഷ ബിരുദം പൂർത്തിയാക്കിയശേഷമാണ് പ്രവേശനം ലഭിച്ചത്. ‘‘ആദ്യമായാണ് ഞാനെെൻറ ജീവിതത്തെയോർത്ത് അഭിമാനിക്കുന്നത്’’ -എഡ്വേർഡ് പറഞ്ഞു.
എഡ്വേഡ് മാഗസിനുകൾ വിറ്റാണ് ജീവിതമാർഗം കണ്ടെത്തിയിരുന്നത്. തെരുവിലായിരുന്നു ഉറക്കം. ഉപരിപഠനത്തിന് കേംബ്രിജ് സർവകലാശാലയിൽ അപേക്ഷിക്കാൻ അധ്യാപകനാണ് നിർദേശിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ബ്രിട്ടനിൽ വീടില്ലാത്തവരായി മൂന്നു ലക്ഷത്തോളം പേരുണ്ട്. കഴിഞ്ഞവർഷം മാത്രം വീട് നഷ്ടപ്പെട്ടത് നാലുശതമാനത്തോളം പേർക്കാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.