ലണ്ടൻ: ബ്രിട്ടനിൽ നേരത്തേ ഇടക്കാല തെരഞ്ഞെടുപ്പ് നടത്താൻ നാലാംതവണയും പാർലമെൻറി െൻറ പിന്തുണേതടി പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ബ്രെക്സിറ്റിന് 2020 ജനുവരി 31 വരെ യൂറോപ്യൻ യൂനിയൻ അനുമതി നൽകിയ സാഹചര്യത്തിൽ ഡിസംബർ 12ന് തെരഞ്ഞെടുപ്പ് നടത്താനാണ് ബോറിസ് ജോൺസെൻറ ശ്രമം.
നേരത്തേ തെരഞ്ഞെടുപ്പ് നടത്താൻ തിങ്കളാഴ്ച പാർലമെൻറിൽ ബോറിസ് ജോൺസൺ പ്രമേയം അവതരിപ്പിച്ചെങ്കിലും പാസാക്കാനായില്ല. 299 എം.പിമാർ പ്രമേയത്തെ പിന്തുണച്ചപ്പോൾ 70 പേർ എതിർത്തു. കൺസർവേറ്റിവ് പാർട്ടിയിലെ എല്ലാവരുടെയും പിന്തുണ ലഭിച്ചെങ്കിലും പ്രതിപക്ഷമായ ലേബർപാർട്ടിയിലെ ഭൂരിഭാഗം പേരും സ്കോട്ലൻഡ് നാഷനലിസ്റ്റ്, വടക്കൻ അയർലൻഡിലെ ഡെമോക്രാറ്റിക് യൂനിയനിസ്റ്റ് പാർട്ടി അംഗങ്ങളും ഹാജരായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.