??????????? ????????????? ???????? ???????? ???? ????????

ബ്രിട്ടീഷ്​ പ്രധാനമന്ത്രി വിവാഹിതനാകുന്നു

ലണ്ടൻ: ബ്രിട്ടീഷ്​ പ്രധാനമന്ത്രി ബോറിസ്​ ജോൺസൺ വിവാഹിതനാകുന്നു. കഴിഞ്ഞ വർഷം മുതൽ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ താമസിക്കുന്ന 31കാരിയായ കാമുകി കാരി സൈമണ്ട്​സ്​ ആണ്​ വധു. രണ്ടര നൂറ്റാണ്ടിനിടക്ക്​ ആദ്യമായാണ്​ ഒരു ബ്രിട്ടീഷ്​ പ്രധാനമന്ത്രി ചുമതലയിലി​രിക്കെ വിവാഹിതനാകുന്നത്​.

ബ്രിട്ടീഷ്​ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ അവിവാഹിതരായ ഒരുമിച്ച്​ താമസിക്കുന്നതി​​​​െൻറ ആദ്യ ദമ്പതികളാണ്​ ബോറിസും കാരിയും. ഇരുവരുടെയും വക്​താവാണ്​ വിവാഹിതരാകുന്ന കാര്യം മാധ്യമങ്ങളോട്​ അറിയിച്ചത്​.
നേരത്തെ രണ്ട്​ തവണ വിവാഹിതനായിരുന്ന 55 കാരനായ ബോറിസ്​ ജോൺസണ്​ നാലു കുട്ടികളുണ്ട്​. 26 കാരിയായ വധുവുമായി 2018 ലാണ്​ വിവാഹ മോചിതനായത്​.

Tags:    
News Summary - Boris Johnson Announce Engagement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.