ലണ്ടൻ: െബ്രക്സിറ്റ് വീണ്ടും നീളുമെന്ന് സൂചന. െബ്രക്സിറ്റ് കരാറിന് പാർലമെൻറിെൻറ അംഗീകാരം നേടിയെ ടുക്കാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണ് സാധിക്കാതെ വന്നാൽ െബ്രക്സിറ്റ് നടപ്പാക്കുന്നത് അട ുത്ത വർഷം ജനുവരി 31 വരെ വൈകിപ്പിക്കാനാണ് യൂറോപ്യൻ യൂനിയൻ (ഇ.യു) തീരുമാനം. കരാർ നേരത്തെ അംഗീകരിക്കപ്പെട്ടാൽ ഈ വർഷം തന്നെ ബ്രിട്ടന് ഇ.യു വിടാനുമാകും.
െബ്രക്സിറ്റ് കരാർ പാർലമെൻറിൽ അവതരിപ്പിക്കാനുള്ള പ്രധാനമന്ത്രിയുടെ നീക്കം തുടർച്ചയായി പരാജയപ്പെടുന്ന പശ്ചാത്തലത്തിലാണ് യൂറോപ്യൻ യൂനിയൻ ഇടപെടുന്നത്. കഴിഞ്ഞ ദിവസം കരാർ പാർലമെൻറിനു മുമ്പിൽ അവതരിപ്പിക്കാൻ ബോറിസ് ജോൺസൺ ശ്രമിച്ചുവെങ്കിലും പ്രതിപക്ഷം ഒന്നായേതാടെ പരാജയപ്പെടുകയായിരുന്നു. പകരം, െബ്രക്സിറ്റ് നീട്ടണമെന്ന ബദൽ കരാറിന് സഭ അംഗീകാരം നൽകുകയും ചെയ്തു. ഇതോടെ, കരാർ പാസായാലും ഇല്ലെങ്കിലും ഒക്ടോബർ 31ന് യൂറോപ്യൻ യൂനിയനിൽനിന്ന് വിട്ടുപോരുമെന്ന ജോൺസെൻറ കടുത്ത നിലപാട് ഉപേക്ഷിക്കേണ്ട സ്ഥിതിയാണ്.
നേരത്തെ പ്രഖ്യാപിച്ച ദിനത്തിലേക്ക് ഇനി ഒമ്പതുനാൾ മാത്രം ശേഷിക്കെ ബ്രിട്ടനിൽ കടുത്ത അനിശ്ചിതത്വം തുടരുകയാണ്. െബ്രക്സിറ്റ് നടപ്പാക്കുേമ്പാൾ ഇരുവിഭാഗവും പാലിക്കേണ്ട വ്യവസ്ഥകൾ സംബന്ധിച്ച കരാറാണ് ഒന്നാമത്തെ കീറാമുട്ടി. നേരത്തെ മുൻ പ്രധാനമന്ത്രി തെരേസ മേയും ഇപ്പോൾ ബോറിസ് ജോൺസണും അവതരിപ്പിച്ച കരാറുകൾ പ്രതിപക്ഷത്തെ തൃപ്തിപ്പെടുത്തുന്നില്ല. പകരം പുതിയ കരാർ അവതരിപ്പിക്കാനാകില്ലെന്ന് ബോറിസ് ജോൺസണും നിലപാട് അറിയിച്ചുകഴിഞ്ഞു. എന്നാൽ, കരാറില്ലാതെ െബ്രക്സിറ്റ് നടപ്പാക്കുന്നത് അംഗീകരിക്കില്ലെന്ന് പ്രതിപക്ഷം പറയുന്നു. കരാറില്ലാ െബ്രക്സിറ്റ് സംഭവിക്കാതിരിക്കാൻ ഒക്ടോബർ 31 എന്ന അവധി നീട്ടിയെടുക്കാൻ കഴിഞ്ഞ ദിവസം പാർലമെൻറ് പ്രമേയം പാസാക്കിയിരുന്നു. അവധി നീട്ടാൻ യൂറോപ്യൻ യൂനിയന് കത്തെഴുതണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടുന്നതായിരുന്നു പ്രമേയം. ഇ.യു നേതൃത്വവുമായി ചർച്ചയാകാമെന്ന് ജോൺസൺ വ്യക്തമാക്കിയെങ്കിലും ഇതേ ആവശ്യവുമായി അയച്ച കത്തിൽ പ്രധാനമന്ത്രി ഒപ്പുവെക്കാത്തത് പ്രശ്നങ്ങൾക്കിടയാക്കിയിരുന്നു. ഇതോടൊപ്പം, ജനുവരി 31 വരെ ദീർഘിപ്പിക്കുന്നതിനെ എതിർത്ത് മറ്റൊരു കത്തും അദ്ദേഹം അയച്ചു. പ്രതിസന്ധി പരിഹരിക്കാനുള്ള അവസാനവട്ട ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
യൂറോപ്യൻ യൂനിയനിൽനിന്ന് ബ്രിട്ടൻ വിട്ടുപോരാൻ ആവശ്യപ്പെടുന്ന െബ്രക്സിറ്റിന് 2016ലാണ് ബ്രിട്ടീഷ് ജനത അംഗീകാരം നൽകുന്നത്. െബ്രക്സിറ്റ് വേണോയെന്ന് ഒരിക്കൽകൂടി ഹിതപരിശോധന നടത്തണമെന്ന ആവശ്യത്തിനും രാജ്യത്ത് അംഗീകാരമേറുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.