ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് നടക്കുന്ന മത്സരത്തിൽ ഒന്നാമതാണെങ ്കിലും മുൻവിദേശകാര്യ സെക്രട്ടറി കൂടിയായ ബോറിസ് ജോൺസന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് പരാതികളുയരുന്നു. കാമുകി കാരി സിമണ്ട്സും ബോറിസ് തമ്മിലുള്ള വഴക്കാണ് എതിരാളികൾ ആയുധമാക്കുന്നത്.
അയൽവാസിയാണ് ബോറിസിെൻറ വീട്ടിൽനിന്ന് ഉച്ചത്തിൽ ബഹളം കേട്ടപ്പോൾ റെക്കോഡ് ചെയ്തത്. ഉടൻ പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു. സിമണ്ട്സിെൻറ സുരക്ഷ കണക്കിലെടുത്താണ് പരാതി നൽകിയതെന്നും അദ്ദേഹം പറഞ്ഞു. സിമണ്ട്സ് ബോറിസിനോട് തെൻറ ഫ്ലാറ്റിൽ നിന്ന് ഇറങ്ങിപ്പോകാനും പറയുന്നതായി ശബ്ദരേഖയിലുണ്ട്. വ്യക്തിജീവിതത്തിൽ മാന്യത പുലർത്തുന്ന ഒരാളാകണം രാജ്യം ഭരിക്കേണ്ടതെന്നാണ് പ്രതിപക്ഷത്തിെൻറ പക്ഷം.
അതിനിടെ, ബോറിസുമായി അടുത്ത ബന്ധമുള്ള സുരക്ഷമന്ത്രി ബെൻ വാലസ് വാർത്ത തെറ്റാണെന്ന് പറഞ്ഞ് ട്വീറ്റ് ചെയ്തു. പിന്നീടത് ഒഴിവാക്കുകയും ചെയ്തു. ഇന്ത്യൻ വംശജയായ മരീന വീലർ ജോൺസണെതിരെ വിവാഹമോചനക്കേസ് ഫയൽ ചെയ്തതോടെയാണ് സിമണ്ട്സുമായുള്ള ബോറിസിെൻറ ബന്ധം പുറത്തായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.