ലണ്ടൻ: നേരേത്ത തെരഞ്ഞെടുപ്പ് നടത്താനുള്ള സർക്കാറിെൻറ നീക്കത്തിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ പ്രതിപക്ഷത്തെ വെല്ലുവിളിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറി സ് ജോൺസൺ.
പാർലമെൻറ് മരവിപ്പിച്ച ബോറിസ് സർക്കാറിെൻറ നടപടി സുപ്രീംകോടതി റദ്ദാക്കിയതിനുശേഷം സമ്മേളിച്ച ആദ്യ പാർലമെൻറിൽ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്.
യു.എൻ സമ്മേളനത്തിൽ പങ്കെടുത്ത് ന്യൂയോർക്കിൽനിന്ന് മടങ്ങിയെത്തിയ ബോറിസിനെ പ്രക്ഷുബ്ധമായ രംഗങ്ങളാണ് കാത്തിരുന്നത്. ബ്രെക്സിറ്റ് നടപടികൾ വൈകിപ്പിക്കണമെന്ന ആവശ്യം ചെവിക്കൊള്ളാതെ ഇടക്കാല തെരഞ്ഞെടുപ്പ് എന്നു നടത്തുമെന്ന പ്രഖ്യാപനമാണ് അദ്ദേഹം നടത്തിയത്. അതേസമയം, മൂന്നിൽ രണ്ട് പാർലമെൻറംഗങ്ങളുടെ പിന്തുണയില്ലാതെ പ്രധാനമന്ത്രിക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനാവില്ല. പ്രധാനമന്ത്രി കോടതിക്കതീതനാണെന്നാണ് ചിന്തിക്കുന്നതെന്നും അത് തോന്നൽ മാത്രമാണെന്നും പ്രതിപക്ഷനേതാവ് െജറമി കോർബിൻ പറഞ്ഞു.
മൂന്നു മണിക്കൂർ നേരത്തേ ചൂടേറിയ വാഗ്വാദങ്ങൾക്കുശേഷം സ്പീക്കറുടെ അഭ്യർഥന വകവെക്കാതെ ബോറിസ് ജനസഭയിൽനിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. സ്പീക്കറെ ധിക്കരിച്ച് ഇറങ്ങിപ്പോയ പ്രധാനമന്ത്രിക്കെതിരെ സമൂഹമാധ്യമങ്ങളിലും വിമർശനമുയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.