ചികിൽസിച്ച ഡോക്​ടർമാരോടുള്ള ആദരസൂചകമായി കുഞ്ഞിന്​ അവരുടെ പേരു നൽകി ബോറിസ്​ ജോൺസൺ

ലണ്ടന്‍ : കൊറോണ വൈറസ് ബാധയില്‍ നിന്ന് മുക്തി നേടാന്‍ തന്നെ സഹായിച്ച ഡോക്ടര്‍മാര്‍ക്ക് പ്രധാന മന്ത്രിയുടെ വക ഒരു പ്രത്യേക സമ്മാനം.ത​​​െൻറ കുഞ്ഞിന് തന്നെ ചികിത്സിച്ച രണ്ടു ഡോക്ടര്‍മാരുടെ പേര് നല്‍കിയാണ്‌ പ്രധാനമന്ത്രി നന്ദി അറിയിച്ചത്. 

പ്രധാനമന്ത്രിയും പ്രതിശ്രുത വധു കാരി സൈമണ്ട്സും ചേര്‍ന്ന് കുഞ്ഞിന് നല്‍കിയ പേര് വില്‍ഫ്രെഡ് ലോറി നികോളാസ് ജോണ്‍സണ്‍ എന്നാണ്. കഴിഞ്ഞ ബുധനാഴ്ചയാണ് പ്രധാന മന്ത്രി ബോറിസ് ജോണ്‍സന് ഒരു ആണ്‍ കുഞ്ഞ് പിറന്നത്‌. 

ബോറിസ് ജോണ്‍സന്‍റെ ഈ പ്രവര്‍ത്തി  ഈ എല്ലാ എൻ.എച്ച്​.എസ്​ ആരോഗ്യ പ്രവര്‍ത്തകരോടുമുള്ള ആദരസൂചകമായി വിലയിരുത്തപ്പെടുന്നു. ഡോ. നിക്ക് പ്രൈസ്, പ്രൊ.നിക്ക് ഹാര്‍ട്ട് എന്നീ ഡോക്ടർമാരുടെ പേരില്‍ നിന്നാണ്  നിക്കോളാസ് എന്ന പേര്‍ എടുത്തിരിക്കുന്നത്.

പേരി​​​െൻറ മറ്റു ഭാഗങ്ങള്‍ പ്രധാനമന്ത്രിയുടെ മുത്തച്ഛ​േൻറയും കാരി സൈമണ്ട്സിന്റെ മുത്തച്ഛന്‍റെയും പേരുകളില്‍ നിന്നാണ് എടുത്തിട്ടുള്ളത്.

Tags:    
News Summary - Boris Johnson names son after doctors who saved his life-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.