ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസെൻറ പാർട്ടിക്ക് ട്വിറ്ററിെൻറ താക് കീത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനുവേണ്ടി ട്വിറ്റർ അക്കൗണ്ടുകളിലൊന്നിെൻറ പേര് തിരുത്തി ബോറിസിെൻറ കൺസർവേറ്റിവ് പാർട്ടി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ നൽകുന്നതായി ട്വിറ്റർ ആരോപിച്ചു.
76000േത്താളം ട്വിറ്റർ ഉപയോക്താക്കൾ പിന്തുടരുന്ന കൺസർവേറ്റിവ് കാമ്പയിൻ ഹെഡ്ക്വാർട്ടേഴ്സ് പ്രസ് ഓഫിസ് അക്കൗണ്ടായ ‘സി.സി.എച്ച്.ക്യു.പ്രസി’െൻറ പേര് ‘ഫാക്ട്ചെക്ക് പ്രസ്’ എന്നാക്കി മാറ്റുകയായിരുന്നു. പശ്ചാത്തലത്തിൽ പർപ്പിൾ കളറും അക്കൗണ്ട് െവരിഫൈഡ് ആണെന്ന് തോന്നിപ്പിക്കുന്ന ശരി ചിഹ്നവും ഇതിൽ ചേർത്തിരുന്നു. അക്കൗണ്ടിലൂടെ ബോറിസ് ജോൺസണ് അനുകൂലമായ പ്രസ്താവനകൾ വാസ്തവമെന്ന് തോന്നിപ്പിക്കുന്നരൂപത്തിൽ ട്വീറ്റ് ചെയ്യുകയും പ്രതിപക്ഷമായ ലേബർ പാർട്ടിയുടെ ജെറമി കോർബിനെ വിമർശിക്കുകയും ചെയ്തു.
വിവാദമായതോടെ അക്കൗണ്ട് പഴയതുപോലെ ആക്കിയെങ്കിലും ഇനിയും ഇതാവർത്തിച്ചാൽ നടപടിയെടുക്കുമെന്ന് ട്വിറ്റർ മുന്നറിയിപ്പുനൽകി. ബ്രിട്ടനിലെ പൊതു തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ആരോഗ്യകരമായ ചർച്ചകൾക്കും സംവാദങ്ങൾക്കും സൗകര്യമൊരുക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് ട്വിറ്റർ വക്താവ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.