ലണ്ടൻ: തെരേസ മെയുടെ പിൻഗാമിയായി കൺസർവേറ്റീവ് പാർട്ടിനേതാവ് ബോറിസ് ജോൺസണെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തു. പുതിയ പ്രധാനമന്ത്രിക്കായുള്ള തെരഞ്ഞെടുപ്പ് തിങ്കളാഴ്ച അവസാനിച്ചിരുന്നു. വിദേശകാര്യ മന്ത്രി ജെറീമി ഹണ്ടുമായിട്ടായിരുന്നു അവസാന റൗണ്ട് മത്സരം. കൺസർവേറ്റീവ് പാർട്ടിയുടെ 1.66 ലക്ഷം അംഗങ്ങളാണ് വോട്ട് രേഖപ്പെടുത്തിയത്. ബോറിസിന് 66 ശതമാനം വോട്ടാണ് ലഭിച്ചത്.
Many congratulations to @BorisJohnson on being elected leader of @Conservatives - we now need to work together to deliver a Brexit that works for the whole UK and to keep Jeremy Corbyn out of government. You will have my full support from the back benches.
— Theresa May (@theresa_may) July 23, 2019
ബോറിസ് ജോൺസൺ ബുധനാഴ്ച പ്രധാനമന്ത്രിയായി ചുമതലയേൽക്കും. ബ്രെക്സിറ്റ് കരാറിൽ പാർലമെന്‍റിൽ സമവായത്തിലെത്താൻ കഴിയാതെ വന്നതോടെയാണ് തെരേസ മേയിന് രാജിവെക്കേണ്ടിവന്നത്. ബ്രെക്സിറ്റ് വാഗ്ദാനങ്ങൾ നൽകിയാണ് ബോറിസ് ജോൺസണും പ്രധാനമന്ത്രി പദത്തിലേറുന്നത്.
കരാറുകളില്ലാതെ ബ്രെക്സിറ്റ് നടപ്പാക്കുന്നതിനെതിരെ സ്വന്തം പാർട്ടിയിൽനിന്നു തന്നെ ബോറിസിന് കടുത്ത എതിർപ്പുണ്ട്. ബോറിസിന്‍റെ ഈ നയത്തോട് പ്രതിഷേധം രേഖപ്പെടുത്തി മന്ത്രി ആൻ മിൽട്ടൻ നേരത്തെ രാജിവെച്ചിരുന്നു. ബോറിസ് പ്രധാനമന്ത്രിയായായൽ രാജിവെക്കുമെന്ന് ധനമന്ത്രി ഫിലിപ്പ് ഹാമൻഡ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.