ലണ്ടൻ: ബ്രെക്സിറ്റ് സംബന്ധിച്ച അനിശ്ചിതാവസ്ഥ തുടരുന്നതിനിടെ ഡിസംബർ 12ന് ഇടക്കാ ല തെരഞ്ഞെടുപ്പ് നടത്താനുള്ള ബിൽ ബ്രിട്ടീഷ് പാർലമെൻറ് ഐകകണ്ഠ്യേന പാസാക്കി. ഹൗ സ് ഓഫ് കോമൺസിൽ (ജനസഭ) 20നെതിരെ 438 വോട്ടുകൾക്കാണ് ബിൽ പാസാക്കിയത്. ബിൽ ഹൗസ് ഓഫ് ലോർ ഡ്സിൽ(പ്രഭുസഭ) അവതരിപ്പിക്കും. പ്രഭുസഭയിലും ബിൽ പാസാക്കാൻ കഴിയുമെന്നാണ് കരുതുന്നത്. തുടർന്ന് ബില്ലിൽ എലിസബത്ത് രാജ്ഞി ഒപ്പുവെക്കുന്നതോടെ നിയമമാകും. 1923നുശേഷം ആദ്യമായി ബ്രിട്ടനിൽ ഡിസംബറിൽ തെരഞ്ഞെടുപ്പ് നടക്കും.
കൺസർവേറ്റിവ് പാർട്ടിക്ക് ഭൂരിപക്ഷത്തോടെ അധികാരത്തിലേറാൻ സാധിക്കുമെന്നും ഇതിലൂടെ ബ്രെക്സിറ്റ് കരാർ നടപ്പാക്കാനാകുമെന്ന പ്രതീക്ഷയിലുമാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. തെരഞ്ഞെടുപ്പ് നടത്താൻ പിന്തുണതേടി ബോറിസ് ജോൺസൺ പാർലമെൻറിൽ നാലാംതവണ നടത്തിയ ശ്രമമാണ് വിജയിച്ചിരിക്കുന്നത്.
രാജ്യത്തിെൻറ വിധി മാറ്റിയെഴുതാൻ ജനങ്ങൾക്ക് ലഭിക്കുന്ന അപൂർവ അവസരമാണ് ഇടക്കാല തെരഞ്ഞെടുപ്പെന്ന് പ്രതിപക്ഷനേതാവ് െജറമി കോർബിൻ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.