ലണ്ടൻ: 2018ൽ ബുർഖയെ കുറിച്ചും മുസ്ലിം സ്ത്രീകളെകുറിച്ചും നടത്തിയ വിവാദ പരാമർശത്തിൽ മാപ്പുപറയില്ലെന്ന് ബ ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. അടിച്ചമർത്തലിെൻറ പ്രതീകമാണ് ബുർഖയെന്നും അത്തരം വസ്ത്രങ്ങൾ ധരിക്കുന്ന മുസ്ലിം സ്ത്രീകൾ ലെറ്റർ ബോക്സ് പോലെയാണെന്നുമായിരുന്നു ബോറിസ് അഭിപ്രായപ്പെട്ടത്.
അതിനു ശേഷം ബ്രിട്ടനിലെ വംശീയാക്രമണങ്ങൾ വൻ തോതിൽ വർധിച്ചതായി റിപ്പോർട്ട് വന്നു. ലണ്ടനിലെ എൽ.ബി.സി റേഡിയോ സ്റ്റേഷനിൽ സംവാദത്തിനെത്തിയ ബോറിസ് പരാമർശത്തിൽ മാപ്പുപറയുമോ എന്ന അവതാരകൻ നിക് ഫെരാരിയുടെ ചോദ്യത്തിന് മറുപടിയായാണ് പ്രതികരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.