ലണ്ടൻ: ഒക്ടോബർ 31നകം ബ്രെക്സിറ്റ് നടപ്പാക്കാൻ കഴിയാത്തതിൽ ഖേദം പ്രകടിപ്പിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ബ്രിട്ടൻ യൂറോപ്യൻ യൂനിയൻ വിടുന്നതിന് കാലതാമസം വരുത്തിയതിന് പാർലമെൻറിനെ പഴിക്കാനും ബോറിസ് ജോൺസൺ മറന്നില്ല. സ്കൈ ന്യൂസിനു നൽകിയ അഭിമുഖത്തിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി മനസ്സ് തുറന്നത്.
ഡിസംബർ 12നു നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ കൺസർവേറ്റിവ് പാർട്ടി വിജയിച്ചാൽ മാത്രമേ 2020 ജനുവരി 31നകം ബ്രെക്സിറ്റ് നടപ്പാക്കാൻ കഴിയുകയുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബ്രിട്ടെൻറ അഭ്യർഥന പ്രകാരമാണ് ബ്രെക്സിറ്റ് ജനുവരി 31 വരെ നീട്ടാൻ യൂറോപ്യൻ യൂനിയൻ അനുമതി നൽകിയത്. അതിനിടെ, നൈജൽ ഫറാഷിെൻറ തീവ്രവലതുപക്ഷ പാർട്ടിയുമായി സഖ്യമുണ്ടാക്കുമെന്ന റിപ്പോർട്ടുകൾ ബോറിസ് ജോൺസൺ തള്ളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.