ബ്രസൽസ്: യൂറോപ്യൻ യൂനിയനുമായുള്ള ബന്ധം ഔദ്യോഗികമായി അവസാനിപ്പിക്കുന്ന ബ്രക്സിറ്റ ് ഉടമ്പടിക്ക് യൂറോപ്യൻ പാർലമെന്‍റിന്‍റെ അംഗീകാരം. 683 അംഗ പാർലമെന്‍റിൽ 621 അംഗങ്ങൾ ബില്ലിനെ പിന്തുണച്ചു. 49 പ േർ എതിർത്ത് വോട്ട് ചെയ്തപ്പോൾ 13 പേർ വിട്ടുനിന്നു.
ഉടമ്പടിയിലെ വ്യവസ്ഥകൾക്ക് യൂറോപ്യൻ പാർലമെന്‍റ് അംഗ ീകാരം നൽകിയതോടെ ബ്രക്സിറ്റ് നടപടികൾ പൂർത്തിയായി. പരമ്പരാഗത സ്കോട്ടിഷ് ഗാനമായ 'ഒാൾഡ് ലാങ് സൈനെ' ആലപിച്ചാണ ് ബ്രിട്ടന് യൂറോപ്യൻ യൂനിയനിൽ നിന്ന് വിട നൽകിയത്. ജനുവരി 31 രാത്രി 11 മണിക്കാണ് ബ്രക്സിറ്റ് യാഥാർഥ്യമാകുന്നത്.
യൂറോപ്യൻ പാർലമെന്‍റിൽ 73 പേരാണ് ബ്രിട്ടൻ പ്രതിനിധികൾ. ഇവരുടെ അവസാന സമ്മേളനമായിരുന്നു ബുധനാഴ്ച. 31ന് ബ്രെക്സിറ്റ് നടപ്പായാലും 11 മാസം പരിവർത്തനകാലമാണ്. ഇരുപക്ഷവും തമ്മിലുള്ള വ്യാപാര കരാറുകളും മറ്റും ചർച്ച ചെയ്താകും അന്തിമ തീരുമാനം.
യൂറോപ്യൻ യൂനിയനുമായുള്ള ബന്ധം അവസാനിപ്പിച്ച് ബ്രക്സിറ്റ് യാഥാർഥ്യമാക്കിയ ബ്രിട്ടീഷ് പാർലമെന്‍റ് തീരുമാനത്തിന് എലിസബത്ത് രാജ്ഞി അംഗീകാരം നൽകിയിരുന്നു. രാജ്ഞി ഒപ്പുവെച്ചതോടെ ബിൽ നിയമമായി.
യൂറോപ്യൻ യൂനിയനിൽ നിന്ന് വേർപിരിയാനുള്ള ഹിതപരിശോധന ബ്രിട്ടനിൽ 2016ലാണ് നടന്നത്. 51.9 ശതമാനം പേർ ബ്രിട്ടൻ യൂറോപ്യൻ യൂനിയൻ വിടണമെന്നും 48.1 ശതമാനം പേർ മറിച്ചും വിധിയെഴുതുകയായിരുന്നു. അന്നുതൊട്ട് അരങ്ങേറിയ അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് ബ്രക്സിറ്റ് യാഥാർഥ്യമാവുന്നത്.
LIVE: Watch members debate and vote on the EU-UK withdrawal agreement. Parliament’s approval is needed for the agreement to enter into force https://t.co/5jE7TvAtwB
— European Parliament (@Europarl_EN) January 29, 2020
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.