ലണ്ടൻ: ബ്രെക്സിറ്റുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് അവതരിപ്പിച്ച പുതിയ കരാറിൽ വോെട്ടടുപ്പ്. ആദ്യ കരാർ പാർലെമൻറ് തള്ളിയതിനെ തുടർന്നാണ് ചില മാറ്റങ്ങളുമായി മേയ് വീണ്ടുമെത്തിയത്.
ഇതും പരാജയപ്പെട്ടാൽ കരാർരഹിത ബ്രെക്സിറ്റാകും ബ്രിട്ടനെ കാത്തിരിക്കുക. രണ്ടുവർഷത്തോളം യൂറോപ്യൻ യൂനിയനുമായി ചർച്ച നടത്തി തയാറാക്കിയ ആദ്യ കരാറാണ് പാർലമെൻറ് തള്ളിയത്.
വടക്കന്‍ അയര്‍ലന്‍ഡ്-റിപ്പബ്ലിക് ഓഫ് ഐറിഷ് അതിര്‍ത്തി തര്‍ക്കമാണ് കരാറിലെ പുതിയ വ്യവസ്ഥകളിലൊന്ന്.
എതിര്‍പ്പുള്ള എം.പിമാരില്‍നിന്ന് നിര്‍ദേശങ്ങള്‍ സ്വീകരിച്ച ശേഷമാണ് പുതിയ കരാർ അവതരിപ്പിക്കുന്നത്. ഐറിഷ് ആഭ്യന്തര യുദ്ധം അവസാനിക്കാനിടയാക്കിയ ഗുഡ് ഫ്രൈഡേ കരാറില്‍ തൊടാന്‍ ആഗ്രഹിക്കുന്നില്ലെന്ന് മേയ് വ്യക്തമാക്കിയിട്ടുണ്ട്. ഐറിഷ് അതിര്‍ത്തികളില്‍ ശക്തമായ പരിശോധന വേണ്ടെന്ന നിലപാടാണ് മേയ്ക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.