ലണ്ടൻ: 2019ൽ ബ്രെക്സിറ്റ് നടപടികൾ പൂർത്തിയാകുന്നതോടെ യൂറോപ്യൻ യൂനിയൻ പൗരൻമാർക്ക് ബ്രിട്ടനിലേക്കുള്ള സ്വതന്ത്ര സഞ്ചാരവും അവസാനിക്കും. ബ്രെക്സിറ്റ് നടപടിക്രമങ്ങളിൽ പാർലമെൻറ് അംഗങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസം തുടരുന്നതിനിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ വക്താവ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇ.യു വിട്ടാൽ ബ്രെക്സിറ്റാനന്തര കുടിയേറ്റ നയം ബ്രിട്ടൻ കടുപ്പിക്കുമെന്നതിെൻറ സൂചനയാണിത്. കഴിഞ്ഞ ആഴ്ച ആഭ്യന്തര സെക്രട്ടറി കുടിയേറ്റ നയത്തിൽ ഉദാരനയം കൈക്കൊള്ളുമെന്ന് സൂചിപ്പിച്ചിരുന്നുവെങ്കിലും ഇതിന് വിരുദ്ധമാണ് പുതിയ പ്രസ്താവന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.