ലണ്ടൻ: ബ്രിട്ടൻ യൂറോപ്യൻ യൂനിയനിൽനിന്ന് വിടുതൽ നേടുന്നതുമായി (െബ്രക്സിറ്റ്) ബ ന്ധപ്പെട്ട് പ്രധാനമന്ത്രി തെരേസ മേയ് സർക്കാർ മുന്നോട്ടുവെച്ച കരാറിൽ ബ്രിട്ടീഷ് പാർലമെൻറിൽ ചർച്ച തുടങ്ങി. പാർലമെൻറിെൻറ അധോസഭയായ ജനപ്രതിനിധിസഭയിലാണ് (ഹൗ സ് ഒാഫ് കോമൺസ്) ഇന്ത്യൻ സമയം ബുധനാഴ്ച പുലർച്ച 12.30ഒാടെ ചർച്ച തുടങ്ങിയത്. ചർച്ചക്ക് പിന്നാലെ നിർണായക വോെട്ടടുപ്പ് നടക്കും.
രണ്ടുമാസം മുമ്പ് പാർലമെൻറ് തള്ളിയ കരാറിൽ ചില മാറ്റങ്ങൾ വരുത്തിയാണ് പ്രധാനമന്ത്രി ഇത്തവണ അവതരിപ്പിച്ചത്. ജനുവരിയിൽ 230 വോട്ടിെൻറ ഭൂരിപക്ഷത്തിലാണ് എം.പിമാർ കരാർ പരാജയപ്പെടുത്തിയത്. അതിനുശേഷം മാറ്റങ്ങൾ വരുത്തി ഒരിക്കൽക്കൂടി കരാർ അവതരിപ്പിക്കാനുള്ള അവസരം മേയ് സർക്കാറിന് ലഭിക്കുകയായിരുന്നു.
െബ്രക്സിറ്റ് പ്രഖ്യാപിച്ചതു മുതൽ മേയ് സർക്കാർ യൂറോപ്യൻ യൂനിയനുമായി (ഇ.യു) നടത്തിവരുന്ന ചർച്ചകളുടെ അടിസ്ഥാനത്തിലുള്ളതാണ് കരാർ. ഇത് പാർലമെൻറിൽ തള്ളപ്പെടുകയാണെങ്കിൽ ഇൗ മാസം 29ന് ബ്രിട്ടൻ പിൻവാങ്ങൽ ഉടമ്പടിയില്ലാതെ യൂറോപ്യൻ യൂനിയൻ വിടും. കരാർ പാസാവുകയാണെങ്കിൽ ഇൗ മാസം 29ന് തന്നെ ബ്രിട്ടൻ സാേങ്കതികമായി യൂറോപ്യൻ യൂനിയൻ വിടുമെങ്കിലും 2020 ഡിസംബർ വരെ നിലവിലെ അവസ്ഥ തുടരാം. ബ്രിട്ടനും ഇ.യുവിനുമിടയിൽ സ്ഥിരം വ്യാപാര ഉടമ്പടി രൂപപ്പെടുന്നതിനുള്ള സാവകാശം ലഭിക്കുകയും ചെയ്യും. അതാണ് മേയ് സർക്കാർ ലക്ഷ്യമിടുന്നത്. രാജ്യത്തിെൻറ ഭാവിക്ക് ഗുണകരമാവുക അതാണെന്ന് മേയ് വാദിക്കുന്നു.
ബ്രിട്ടന് അനുകൂലമാവുന്ന തരത്തിലുള്ള കരാറാണ് അവതരിപ്പിക്കുന്നതെന്ന് തിങ്കളാഴ്ച വൈകീട്ട് ഇ.യു യൂറോപ്യൻ കമീഷൻ പ്രസിഡൻറ് ഴാങ് ക്ലൗഡ് യങ്കറിനൊപ്പം നടത്തിയ വാർത്തസമ്മേളനത്തിൽ മേയ് അവകാശപ്പെട്ടിരുന്നു. കരാർ പാർലമെൻറിൽ പാസാവുകയാണെങ്കിൽ യൂറോപ്യൻ യൂനിയനിൽനിന്ന് ബ്രിട്ടന് അനുകൂലമായ നടപടികൾ പ്രതീക്ഷിക്കാമെന്ന് യങ്കറും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.