എം.​പിമാർ കൂ​റു​മാ​റി; ബ്രിട്ടീഷ്​ പാ​ർ​ല​മെൻറി​ൽ പ്ര​ധാ​ന​മ​ന്ത്രിക്ക്​ ഭൂരിപക്ഷം നഷ്​ടമായി

ലണ്ടൻ: ക​രാ​റി​ല്ലാ​തെ യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ വി​ടു​ന്ന​തി​നെ നേ​രി​ടാ​ൻ ഭ​ര​ണ​പ​ക്ഷ എം.​പി​മാ​രു​ടെ പി​ന്തു​ണ​യോ​ടെ പ്ര​തി​പ​ക്ഷം പാ​ർ​ല​മ​​​​െൻറി​ൽ അവതരിപ്പിച്ച പ്ര​മേ​യം പാസ്സായി. 21 ഭരണപക്ഷ അംഗങ്ങളുടെ കൂടി പിന്തുണയോടെയാണ്​ പ്രമേയം പാസായത്​. 301നെതിരെ 328 അംഗങ്ങളുടെ പിന്തുണയോടെയാണ്​ പ്രമേയം പാസായത്​. ഇതേതുടർന്ന്​ രാജ്യത്ത്​ പൊതു തെരഞ്ഞെടുപ്പ്​ നേര​ത്തേ പ്രഖ്യാപിക്കുമെന്ന്​ ബോറിസ്​ ജോൺസൺ അറിയിച്ചു.

ബ്രെ​ക്​​സി​റ്റ്​ വി​ഷ​യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി​ ബോറിസ്​ ജോൺസണ്​ കനത്ത തിരിച്ചടി നൽകി ഭ​ര​ണ​ക​ക്ഷി​യാ​യ ക​ൺ​സ​ർ​വേ​റ്റീവ്​ പാ​ർ​ട്ടി എം.​പി​യാ​യ ഫി​ലി​പ്പ്​ ലീ ​കൂ​റു​മാ​റി​. ഇതോടെ ബ്രി​ട്ടീ​ഷ്​ പാ​ർ​ല​മ​​​​െൻറി​ൽ ബോ​റി​സ്​ ​േജാ​ൺ​സ​ൺ പാ​ർ​ല​മ​​​​െൻറി​ൽ ഭൂ​രി​പ​ക്ഷം ന​ഷ്​​ട​മാ​യി.

ലീ ​ലി​ബ​റ​ൽ ഡെ​മോ​ക്രാ​റ്റി​ക്​ പാ​ർ​ട്ടി​യി​ലേ​ക്ക്​ കൂ​റു​മാ​റി​യ​ത്. പ്ര​ധാ​ന​മ​ന്ത്രി പാ​ർ​ല​മ​​​​െൻറി​നെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​േ​മ്പാ​ൾ ലീ ​പ്ര​തി​പ​ക്ഷ​ത്തി​​​​​െൻറ ബെ​ഞ്ചി​ലാ​ണ്​ ഇ​രു​ന്ന​ത്. വ​രും ദി​ന​ങ്ങ​ളി​ൽ കൂ​ടു​ത​ൽ എം.​പി​മാ​ർ കൂ​റു​മാ​റാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ്​ രാ​ഷ്​​ട്രീ​യ നി​രീ​ക്ഷ​ക​രു​ടെ വി​ല​യി​രു​ത്ത​ൽ.

ബ്രെ​ക്സി​റ്റി​നെ എ​തി​ർ​ക്കാ​നാ​ണ് പ്ര​തി​പ​ക്ഷ നീ​ക്ക​മെ​ങ്കി​ൽ ഒ​ക്ടോ​ബ​റി​ൽ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​മെ​ന്ന്​ ബോ​റി​സ്​ മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​രു​ന്നു. ഒ​ക്​​ടോ​ബ​ർ 31ന്​ ​ബ്രെ​ക്​​സി​റ്റ്​ പൂ​ർ​ത്തി​യാ​ക്കാ​നാ​ണ്​ ബോ​റി​സ്​ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ഇ​തി​നി​ടെ​യാ​ണ് 21 ഭ​ര​ണ​പ​ക്ഷ എം.​പി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ലേ​ബ​ർ പാ​ർ​ട്ടി എ​തി​ർ​പ്പ് ഉ​യ​ർ​ത്തി​യ​ത്. പ്രമേയം പാസായ സ്ഥിതിക്ക്​ ​യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ വി​ടു​ന്ന​തി​ന് 2020 ജ​നു​വ​രി 31 വ​രെ ബോ​റി​സ് ജോ​ൺ​സ​ന് സ​മ​യം തേ​ടേ​ണ്ടി​വ​രും.

Tags:    
News Summary - Brexit: Prime Minister of United Kingdom Boris Johnson to call election for October 14 -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.