ലണ്ടൻ: കോവിഡിൽ പതറിയ ബ്രിട്ടനിലെ ജനജീവിതം മാസങ്ങൾക്ക് ശേഷം സാധാരണ നിലയിലാകുന്നു. കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തിൽ രാജ്യത്തെ േലാക്ഡൗണിൽ ഇളവുകൾ അനുവദിച്ചു തുടങ്ങി. ജൂൺ 15 മുതൽ എല്ലാ വ്യാപാര സ്ഥാപനങ്ങൾക്കും തുറന്നു പ്രവർത്തിക്കാെമന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അറിയിച്ചു. സ്കൂളുകൾ ജൂൺ ഒന്നിനു തുറക്കാനും തീരുമാനിച്ചിട്ടുണ്ട്.
ബ്രിട്ടനിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 36,914 ആയി. എന്നാൽ പുതിയ രോഗബാധിതരുടെയും മരിക്കുന്നവരുടെയും എണ്ണത്തിൽ കുറവുണ്ട്. കോവിഡിനെ ചെറുക്കാൻ കഴിയുെമന്ന് ആത്മവിശ്വാസമുണ്ടെന്ന് ബോറിസ് ജോൺസൺ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.