ലണ്ടൻ: കരാറില്ലാതെ യൂറോപ്യൻ യൂനിയനിൽനിന്ന് പിൻവാങ്ങുന്നത് ബ്രിട്ടനെ സാമ്പത്ത ികമായി ക്ഷയിപ്പിക്കുന്നതിനൊപ്പം കലാപത്തിലേക്ക് തള്ളിവിടുമെന്ന മുന്നറിയിപ്പു നൽകുന്ന സർക്കാർ രേഖ പുറത്ത്. എം.പിമാരുടെ സമ്മർദങ്ങൾക്കൊടുവിലാണ് കരാറില്ലാതെ യൂറോപ്യൻ യൂനിയനിൽനിന്ന് പിൻവാങ്ങാനുള്ള തീരുമാനം വലിയ പ്രത്യാഘാതങ്ങൾ വരുത്തി വെക്കുമെന്ന യെല്ലോവാമർ എന്ന പേരിലുള്ള റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ നിർബന ്ധിതമായത്. കരാറില്ല ബ്രെക്സിറ്റോടെ മരുന്നുകളുടെയും ഭക്ഷ്യവസ്തുക്കളുടെയും വിതരണം അവതാളത്തിലാക്കും.
ഭക്ഷണസാധനങ്ങൾ കിട്ടാതാകുന്നതോടെ വില കുതിച്ചുയരുകയും അത് തെരുവുകളെ കലാപത്തിലേക്ക് തള്ളിവിടുകയും ചെയ്യും. തുടർന്ന് പൊതു ജനജീവിതം താളംതെറ്റുമെന്നും റിപ്പോർട്ടിൽ വിലയിരുത്തലുണ്ട്. ശുദ്ധജലത്തിെൻറ ലഭ്യത കുറയും. ഭക്ഷണസാധനങ്ങൾ നിറച്ച വണ്ടികൾ ദിവസങ്ങളോളം അതിർത്തികളിൽ കെട്ടിക്കിടക്കുന്നതുമൂലം പൂഴ്ത്തിവെപ്പും കരിഞ്ചന്ത വഴിയുള്ള വിപണനവും വർധിക്കും. ചില കമ്പനികൾ അവരുടെ ബിസിനസ് തന്നെ അവസാനിപ്പിക്കും.
ഒക്ടോബർ 31ന് കരാറില്ലാതെ ബ്രെക്സിറ്റ് നടപ്പാക്കിയാൽ യൂറോപ്യൻ രാജ്യങ്ങളുടെ അതിർത്തിയിൽ ബ്രിട്ടീഷ് പൗരന്മാരെ പരിശോധനക്ക് വിധേയമാക്കും. സ്പെയിനുമായി അതിർത്തി പങ്കിടുന്ന ജിബ്രാൾട്ടറിനെയായിരിക്കും ഇത് ഏറ്റവും കൂടുതൽ ബാധിക്കുക.
ബ്രിട്ടെൻറ അധീനതയിലുള്ള കടലുകളിൽ മത്സ്യബന്ധനത്തിനായി മറ്റു രാജ്യങ്ങളിലെ കപ്പലുകൾ സജീവമായിരിക്കും. ഇത് പലതരത്തിലുള്ള ആശങ്കക്ക് വഴിവെക്കുമെന്നും വിലയിരുത്തലുണ്ട്. ഇത് സാമ്പത്തികമായും ബ്രിട്ടനെ തളർത്തുമെന്നും റിപ്പോർട്ടിലുണ്ട്. പാർലമെൻറ് പ്രമേയം പാസാക്കിയതിനെ തുടർന്നാണ് ബോറിസ് സർക്കാർ ബ്രെക്സിറ്റിെൻറ നയരേഖ പുറത്തുവിട്ടത്.
അതിനിടെ, ബ്രെക്സിറ്റിന് ആഴ്ചകൾ മാത്രം ശേഷിക്കെ പാർലമെൻറ് അഞ്ചാഴ്ചത്തേക്ക് മരവിപ്പിച്ചത് എലിസബത്ത് രാജ്ഞിയോട് കള്ളംപറഞ്ഞെന്ന ആരോപണം പ്രധാനമന്ത്രി ബോറിസ് ജോൺസൺ തള്ളി. പാർലമെൻറ് നടപടികൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചത് നിയമവിരുദ്ധമാണെന്ന സ്കോട്ടിഷ് സിവിൽ കോടതി വിധിക്കുശേഷമായിരുന്നു ബോറിസിെൻറ പ്രതികരണം.
യു.കെ ൈഹകോടതി വിധി ഞങ്ങൾക്ക് അനുകൂലമാണെന്നും ഇനി തീരുമാനമെടുക്കേണ്ടത് സുപ്രീംകോടതിയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.