ലണ്ടൻ: ബ്രെക്സിറ്റ് വിഷയത്തിൽ പ്രധാനമന്ത്രി ബോറിസ് ജോൺസണ് തിരിച്ചടിയായി ബ്ര ിട്ടീഷ് സുപ്രീംകോടതി വിധി. ബ്രെക്സിറ്റ് നടപടികൾ എളുപ്പമാക്കാൻ പാർലമെൻറ് അനി ശ്ചിതകാലത്തേക്ക് സസ്പെൻഡ് ചെയ്ത പ്രധാനമന്ത്രി ബോറിസ് ജോൺസെൻറ നടപടി നിയ മവിരുദ്ധമെന്നാണ് സുപ്രീംകോടതി വിധിച്ചത്.
പാർലമെൻറ് മരവിപ്പിച്ചത് രാഷ്ട ്രീയകാര്യമാണെന്നും കോടതികൾക്ക് ഇടപെടാനാകില്ലെന്നുമുള്ള ഹൈകോടതി വിധിക്കെതിരെ ഇന്ത്യൻ വംശജയായ ബിസിനസുകാരിയും ബ്രെക്സിറ്റ് വിരുദ്ധ പ്രചാരകയുമായ ഗിന മില്ലർ നൽകിയ ഹരജിയാണ് സുപ്രീംകോടതി പരിഗണിച്ചത്.
പ്രധാനമന്ത്രിയുടെ നടപടി അസാധുവാണെന്ന് 11 അംഗ ബെഞ്ച് ഐകകണ്ഠ്യേന വിധിക്കുകയായിരുന്നു. ബ്രെക്സിറ്റുമായി ബന്ധപ്പെട്ടല്ല, പാർലമെൻറ് നടപടികൾ മരവിപ്പിച്ചത് സ്വാഭാവിക നടപടി മാത്രമാണെന്ന സർക്കാർ വാദങ്ങൾ കോടതി തള്ളി. ഒക്ടോബർ 31ന് ബ്രെക്സിറ്റ് നടപടികൾ പൂർത്തിയാക്കാൻ തീരുമാനിച്ച സ്ഥിതിക്ക് എം.പിമാരെ അവരുടെ കടമകൾ നിർവഹിക്കുന്നത് തടഞ്ഞത് ശരിയല്ലെന്നും സുപ്രീംകോടതി പ്രസിഡൻറ് ലേഡി ഹാലെ വ്യക്തമാക്കി.
ജനാധിപത്യത്തിെൻറ മൂലതത്ത്വങ്ങൾ നിലനിൽക്കേണ്ടത് പരമപ്രധാനമാണെന്നും കോടതി വിലയിരുത്തി. കരാറില്ലാെത യൂറോപ്യൻ യൂനിയനിൽനിന്ന് പിരിയുന്നത് ഏതുവിധേനയും തടയുമെന്നാണ് എം.പിമാരുടെ പക്ഷം. എന്നാൽ, ചുരുങ്ങിയ സമയത്തിനുള്ളിൽ യൂറോപ്യൻ യൂനിയനുമായി ചർച്ചനടത്തി എല്ലാവർക്കും സ്വീകാര്യമായ കരാറിലെത്തുക എന്നത് പ്രായോഗികമല്ല താനും. അപ്പോൾ കരാറില്ലാ ബ്രെക്സിറ്റുമായി മുന്നോട്ടുപോകാനാണ് ബോറിസ് ജോൺസൺ ഉദ്ദേശിക്കുന്നത്. അതിനുള്ള തടസ്സം നീക്കാനായി ബ്രിട്ടീഷ് രാജ്ഞിയുടെ അനുമതിയോടെ ഒക്ടോബർ 14 വരെ പാർലമെൻറ് നടപടികൾ മരവിപ്പിക്കുകയായിരുന്നു.
പ്രധാനമന്ത്രി ജനാധിപത്യത്തെ അധിക്ഷേപിച്ചതാണെന്ന് സുപ്രീംകോടതി വിധിയിലൂടെ തെളിഞ്ഞതായി പ്രതിപക്ഷനേതാവ് ജെറമി കോർബിൻ പ്രതികരിച്ചു.
സുപ്രീംകോടതി വിധിയോടെ പാർലമെൻറ് നടപടികൾ ഉടൻ തുടങ്ങാൻ പ്രധാനമന്ത്രി നിർബന്ധിതനാകും. ജനസഭ സ്പീക്കർ ജോൺ ബെർകോ വിധി സ്വാഗതം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.