ലണ്ടൻ: സുരക്ഷഭീഷണിയുണ്ടെന്ന റിപ്പോർട്ടുകളെ തുടർന്ന് പാക് ഇൻറർനാഷനൽ എയർലൈൻസിലെ (പി.ഐ.എ) 14 ജീവനക്കാരെ ലണ്ടനിൽ തടഞ്ഞുെവച്ചു. ലണ്ടൻ ഹീത്രൂ വിമാനത്താവളത്തിൽ തിങ്കളാഴ്ചയാണ് സംഭവം. ജീവനക്കാരെ രണ്ടു മണിക്കൂറിലേറെ ചോദ്യംചെയ്യുകയും ചെയ്തു. സുരക്ഷഭീഷണിയെ തുടർന്നാണ് ജീവനക്കാരെ തടഞ്ഞുെവച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം. കൂടുതൽ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
പി.കെ-785 ഫ്ലൈറ്റിലെ പൈലറ്റ് അടക്കമുള്ള ജീവനക്കാരെയാണ് ബ്രിട്ടീഷ് പൊലീസായ യു.കെ ബോർഡർ ഏജൻസി (യു.കെ.ബി.എ) ചോദ്യംചെയ്തത്. ഇസ്ലാമാബാദിൽനിന്ന് തിങ്കളാഴ്ച ഉച്ചക്ക് 2.50ന് ലണ്ടനിൽ എത്തിയ വിമാനത്തിലായിരുന്നു സംഭവം. യാത്രക്കാരെയെല്ലാം പുറത്തിറക്കിയശേഷമാണ് ജീവനക്കാരെ തടഞ്ഞുെവച്ചതും ചോദ്യംചെയ്തതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.