ലണ്ടൻ: മന്ത്രിസഭയിൽ മൂന്ന് ഇന്ത്യൻ വംശജരെ സുപ്രധാന പദവികളിൽ നിയമിച്ച് ബ്രിട്ടീ ഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ഇന്ത്യൻ വംശജരായ പ്രീതി പട്ടേലിനെ ആഭ്യന്തര സെക്ര ട്ടറിയായും അലോക് ശർമയെ അന്താരാഷ്ട്ര വികസന സെക്രട്ടറിയായും ഋഷി സുനകിനെ ട്രഷറ ി വകുപ്പ് ചീഫ് സെക്രട്ടറിയായുമായാണ് നിയമിച്ചത്.
ബ്രിട്ടെൻറ ചരിത്രത്തിലെ ഏറ്റ വും വൈവിധ്യമുള്ള കാബിനറ്റ് കൂടിയാണ് ഇത്തവണത്തേത്. 31 കാബിനറ്റ് അംഗങ്ങളിൽ നാലു പേർ ന്യൂ നപക്ഷ വിഭാഗങ്ങളിൽനിന്നുള്ളവരാണ്. പാക് വംശജനായ സാജിദ് ജാവീദ് ആണ് അതിലൊരാൾ. മന ്ത്രിസഭയിൽ 26 ശതമാനമാണ് സ്ത്രീപ്രാതിനിധ്യം. തെരേസ മേയ് മന്ത്രിസഭയിൽ 29 അംഗങ്ങളായിരുന്ന ു ഉണ്ടായിരുന്നത്. ഇൻഫോസിസ് സഹസ്ഥാപകൻ നാരായണമൂർത്തിയുടെ മരുമകനാണ് 39കാരനായ ഋ ഷി സുനക്. ഋഷിയും മൂർത്തിയുടെ മകൾ അക്ഷതയും സ്റ്റാൻഫഡ് ബിസിനസ് സ്കൂളിൽ സഹപാഠികള ായിരുന്നു. സർവകലാശാലയിൽനിന്നു ബിരുദം നേടിയശേഷം നിക്ഷേപസഹായ കമ്പനി രൂപവത്കരിച്ച ഋഷി 2015ലാണ് രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. കൺസർവേറ്റിവ് പാർട്ടിയുടെ റിച്ച്മോണ്ടിൽനിന്നുള്ള എം.പിയാണ് ഋഷി. യു.കെയിൽ ജനിച്ച അദ്ദേഹത്തിെൻറ പിതാവ് നാഷനൽ ഹെൽത്ത് സർവിസിലാണ് പ്രവർത്തിച്ചിരുന്നത്. അമ്മ ഫാർമസിസ്റ്റ് ആണ്. നേരേത്ത തെരേസ മേയ് മന്ത്രിസഭയിലും അംഗമായിരുന്നു.
വിദേശ രാജ്യങ്ങള്‍ക്കുള്ള ബ്രിട്ടെൻറ സാമ്പത്തിക സഹായങ്ങള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട ചുമതലകളാണ് അലോക് ശർമക്ക്. 2010 മുതല്‍ റീഡിങ് വെസ്റ്റില്‍നിന്നുള്ള പാര്‍ലമെൻറ് അംഗമാണ് അലോക്.
ബ്രെക്സിറ്റ് അനുകൂലിയായിരുന്ന പ്രീതിക്ക് ബ്രിട്ടെൻറ കുടിയേറ്റ, വിസ നയങ്ങളുടെയും സുരക്ഷ സംബന്ധിച്ച ചുമതലുകളുമാണ് നൽകിയിരിക്കുന്നത്. 47കാരിയായ പ്രീതി പട്ടേൽ ആഭ്യന്തര സെക്രട്ടറിപദത്തിലെത്തുന്ന ആദ്യ ഇന്ത്യൻവംശജയാണ്. തെരേസ മേയുടെ ബ്രെക്സിറ്റ് നയങ്ങൾക്കെതിരെ ശക്തമായ വാദമുയർത്തിയ ഇവർ, കൺസർവേറ്റിവ് പാർട്ടി അധ്യക്ഷസ്ഥാനത്തേക്ക് മത്സരിച്ച ബോറിസിനായി നടന്ന പ്രചാരണ പരിപാടികളുടെ സംഘാടകകൂടിയായിരുന്നു.
പ്രീതി പട്ടേൽ 2014ൽ ട്രഷറി വകുപ്പ് സഹമന്ത്രിയായും 2015ൽ തൊഴിൽ സഹമന്ത്രിയായും പ്രവർത്തിച്ചു. 2015ലെ പൊതുതെരഞ്ഞെടുപ്പിനുശേഷം 2016ൽ പ്രധാനമന്ത്രി തെരേസ മേയ് ഇവരെ അന്താരാഷ്ട്ര വികസന വകുപ്പ് സെക്രട്ടറിയായി നിയമിച്ചു. പിന്നീട് പദവിയൊഴിയുകയായിരുന്നു.
ഗുജറാത്ത് സ്വദേശികളായ സുശീൽ- അഞ്ജന പട്ടേൽ ദമ്പതികളുടെ മകളാണ് പ്രീതി. മുൻ വിദേശകാര്യ സെക്രട്ടറിക്ക് ജെറമി ഹണ്ടിന് മറ്റൊരു പ്രധാന പദവി നൽകാമെന്ന വാഗ്ദാനം അദ്ദേഹം നിരസിക്കുകയായിരുന്നു.
‘ബ്രിട്ടനിൽ
പുതുയുഗം’
ബ്രിട്ടനിൽ പുതുയുഗപ്പിറവിയെന്നാണ് പ്രധാനമന്ത്രിയായി ചുമതലയേറ്റ ബോറിസ് ജോൺസൺ തെൻറ അധികാരാരോഹണത്തെ വിശേഷിപ്പിച്ചത്. ഒക്ടോബർ 31നകം യൂറോപ്യൻ യൂനിയൻ വിടും. കരാറില്ലാെത യൂറോപ്യൻ യൂനിയൻ വിടുന്നതിനെക്കുറിച്ചാണ് കൂടുതൽ മുൻഗണനയെന്നും അദ്ദേഹം പാർലമെൻറിൽ എം.പിമാരോട് പറഞ്ഞു.
ബ്രെക്സിറ്റിനുശേഷവും യൂറോപ്യൻ പൗരന്മാർക്ക് ബ്രിട്ടനിൽ താമസിക്കുന്നതിൽ പ്രശ്നങ്ങളുണ്ടാകില്ലെന്ന സൂചനയും നൽകി. എന്നാൽ, കരാറോടുകൂടി പിരിഞ്ഞുപോരുന്നതിനാണ് താൻ പ്രാമുഖ്യം െകാടുക്കുന്നതെന്നും വ്യക്തമാക്കി. വടക്കൻ അയർലൻഡ് സംബന്ധിച്ച അതിർത്തിപ്രശ്നമാണ് ബ്രെക്സിറ്റിലെ കീറാമുട്ടി. ബ്രിട്ടനിലെ കുടിയേറ്റ വിസയിൽ കാതലായ പരിഷ്കരണങ്ങൾക്ക് പദ്ധതിയുണ്ട്. അതിനിടെ, പുതിയ പ്രധാനമന്ത്രിയുടെ അമിത ആത്മവിശ്വാസത്തിൽ രാജ്യം വളരെ ആശങ്കയിലാണെന്ന് പ്രതിപക്ഷനേതാവ് ജെറമി കോർബിൻ പറഞ്ഞു. നേതൃതല മത്സരത്തിനിടെ ബോറിസ് ജോൺസൺ മുന്നോട്ടുവെച്ച നികുതി പരിഷ്കരണങ്ങൾ സമ്പന്നർക്കു മാത്രം ഗുണംചെയ്യുന്ന ഒന്നാണെന്നും കോർബിൻ ആരോപിച്ചു.
മന്ത്രിസഭയിലെ പ്രധാനികൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.