ലണ്ടൻ: ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിലെ ഏറ്റവും രക്തരൂഷിത സംഭവമെന്ന് വിശ േഷിപ്പിക്കപ്പെടുന്ന ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ ഒടുവിൽ ബ്രിട്ടെൻറ ഖേദപ്രക ടനം. 1919ൽ പഞ്ചാബിലെ അമൃത്സറിൽ നടന്ന കൂട്ടക്കൊലയെ ബ്രിട്ടീഷ്-ഇന്ത്യാ ചരിത്രത്തിലെ അപമാനകരമായ മുറിപ്പാടാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് പാർലമെൻറിൽ വിശേഷിപ്പിച്ചു.
കൂട്ടക്കൊലയുടെ നൂറാം വാര്‍ഷിക വേളയിലാണ് മേയുടെ പ്രസ്താവന. അത്തരമൊന്ന് സംഭവിക്കാനിടയായതിൽ തങ്ങൾ അത്യധികം ഖേദിക്കുന്നു. എന്നാൽ, ഇന്ന് ബ്രിട്ടെൻറയും ഇന്ത്യയുടെയും ബന്ധത്തിൽ താൻ സന്തുഷ്ടയാണ്. ബ്രിട്ടനിലെ ഇന്ത്യക്കാർ ഇൗ സമൂഹത്തിന് വലിയ സംഭാവനകൾതന്നെ നൽകിവരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം നല്ല നിലയിൽ തുടരണമെന്ന് പാർലമെൻറ് മുഴുവൻ ആഗ്രഹിക്കുമെന്ന് തനിക്കുറപ്പുണ്ടെന്നും മേയ് പറഞ്ഞു.
ബ്രിട്ടീഷ് കാലഘട്ടത്തില്‍ ജാലിയന്‍ വാലാബാഗില്‍ നടന്ന കൂട്ടക്കൊലക്ക് മാപ്പുപറയണമെന്നാവശ്യപ്പെടുന്ന പ്രമേയം നേരേത്ത പാര്‍ലമെൻറില്‍ അവതരിപ്പിച്ചിരുന്നു. ബ്രിട്ടനിലെ മുതിര്‍ന്ന ഇന്ത്യന്‍ വംശജനായ പാര്‍ലമെൻറ് അംഗം വീരേന്ദ്ര ശര്‍മയായിരുന്നു പ്രമേയം മേശപ്പുറത്തുവെച്ചത്.
അതേസമയം, വ്യക്തവും സത്യസന്ധവുമായ മാപ്പപേക്ഷ വേണമെന്ന് പ്രതിപക്ഷ നേതാവ് ജെര്‍മി കോര്ബിന് തെരേസ മേയോട് ആവശ്യപ്പെട്ടു. ജാലിയന്‍ വാലാബാഗ് മൈതാനത്ത് സമാധാനപരമായി യോഗം ചേര്‍ന്ന ആയിരക്കണക്കിന് ഇന്ത്യക്കാര്‍ക്കുനേരെ ജനറല്‍ ഡയറിെൻറ ഉത്തരവുപ്രകാരം ബ്രിട്ടീഷ് സൈന്യം വെടിയുതിർക്കുകയായിരുന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആയിരത്തിലേറെ പേർക്കാണ് ജീവൻ നഷ്ടമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.