കശ്മീർ ഉഭയകക്ഷി വിഷയമെന്ന് ബ്രിട്ടൺ

ലണ്ടൻ: കശ്മീർ വിഷയത്തിൽ നിലപാട് വ്യക്തമാക്കി ബ്രി​ട്ടീ​ഷ്​ പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ്​ ജോ​ൺ​സെ​​​ൻ. ഇ​ന് ത്യയും പാ​കി​സ്​​താ​നും തമ്മിലുള്ളത് ഉഭയകക്ഷി വിഷയമാണെന്ന് ബ്രി​ട്ടീ​ഷ്​ പ്ര​ധാ​ന​മ​ന്ത്രി പറഞ്ഞു. കശ്മീർ പ്രശ്നത്തിന് ചർച്ചയിലൂടെ പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ടെലിഫോൺ ചർച്ചയിലാണ് ബോ​റി​സ്​ ജോ​ൺ​സെ​​​ൻ നിലപാട് വ്യക്തമാക്കിയതെന്ന് അദ്ദേഹത്തിന്‍റെ വക്താവ് അറിയിച്ചു.

"കശ്മീർ വിഷയത്തിൽ ബ്രിട്ടീഷ്, ഇന്ത്യൻ പ്രധാനമന്ത്രിമാർ തമ്മിൽ ടെലിഫോൺ ചർച്ച നടത്തിയിരുന്നു. നിലവിലെ സ്ഥിതിഗതികൾ ചർച്ച ചെയ്തു. ഉഭയകക്ഷി ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കണമെന്നാണ് ബ്രിട്ടന്‍റെ നിലപാട്. വിഷയത്തിന്‍റെ പ്രധാന്യം കണക്കിലെടുത്താണ് ചർച്ച നടത്തേണ്ടത്. "-വക്താവ് പറഞ്ഞു.

കശ്മീർ വിഷയത്തിൽ മധ്യസ്ഥ വാഗ്ദാനവുമായി അമേരിക്കൻ പ്രസിഡന്‍റ് ഡോ​ണ​ൾ​ഡ്​ ട്രം​പ് വീണ്ടും രംഗത്തെത്തിയതിന് പിന്നാലെയാണ് ബ്രി​ട്ടീ​ഷ്​ പ്ര​ധാ​ന​മ​ന്ത്രി നിലപാട് വ്യക്തമാക്കിയത്. കശ്മീരിലേത് സങ്കീർണ സാഹചര്യമാണെന്നും മധ്യസ്ഥക്ക് തയാറാണെന്നും ട്രംപ് പറഞ്ഞിരുന്നു.

ഇന്ത്യയും പാകിസ്താനും കശ്മീർ പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കണമെന്നും യു.എസ് മാധ്യമമായ എൻ.ബി.സി ന്യൂസിന് നൽകിയ അഭിമുഖത്തിൽ ട്രംപ് ആവശ്യപ്പെട്ടിരുന്നു.

Tags:    
News Summary - British Premier Boris Johnson says Kashmir a bilateral issue -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.