ഡമസ്കസ്: സിറിയയിലെ ഇദ്ലിബിൽ കാർബോംബാക്രമണത്തിൽ ഏഴ് സിവിലിയന്മാരടക്കം 23 പേർ കൊല്ലപ്പെട്ടു. പ്രദേശത്തെ സൈനിക കേന്ദ്രത്തിന് നേെരയാണ് ആക്രമണമുണ്ടായതെന്ന് യു.കെയിലെ സിറിയൻ മനുഷ്യാവകാശ നിരീക്ഷണ കേന്ദ്രം വൃത്തങ്ങൾ അറിയിച്ചു. ആക്രമണത്തിെൻറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. സിറിയൻ പ്രസിഡൻറ് ബശ്ശാർ അൽഅസദിെൻറ സർക്കാർ സേന വിമത നിയന്ത്രണത്തിലുള്ള പ്രേദശം പിടിച്ചെടുക്കാനുള്ള ശ്രമം തുടരുന്നതിനിടെയാണ് ആക്രമണമുണ്ടായിരിക്കുന്നത്.
യു.എസ്-തുർകി സേനകളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ആക്രമണം ശക്തമായതോടെ സിവിലിയൻ ജനസംഖ്യയിൽ പകുതിയിലേറെയും പ്രദേശത്തുനിന്ന് ഒഴിഞ്ഞുപോയിരിക്കയാണ്. അതിനിടെ, കഴിഞ്ഞ ദിവസം ഡമസ്കസിന് സമീപത്തെ വിമത സൈനിക താവളം സർക്കാർ സേന പിടിച്ചെടുത്തതായും റിപ്പോർട്ടുണ്ട്. അന്താരാഷ്ട്ര തലത്തിൽ പലതവണ സമാധാന ചർച്ചകൾ നടന്നെങ്കിലും സിറിയയിൽ സമാധാനം കൈവന്നിട്ടില്ല. വെടിനിർത്തൽ കരാർ നിലനിൽക്കുന്ന സ്ഥലങ്ങളിൽപോലും ആക്രമണങ്ങൾ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.