ലണ്ടൻ: പൂച്ചകളിൽ നിന്ന് മറ്റു പൂച്ചകൾക്ക് കോവിഡ് എളുപ്പം പകരുമെന്ന് ഗവേഷകർ. പലപ്പോഴും പൂച്ചകളിൽ കോവിഡ് രോഗലക്ഷണങ്ങൾ പ്രകടമാകില്ലെന്നും ശാസ്ത്രജ്ഞർ പറയുന്നു. മനുഷ്യരിൽ നിന്നാണ് കോവിഡ് പൂച്ചകളിലേക്ക് എത്തുന്നത്. ഈ പൂച്ചകൾ വഴി രോഗം വീണ്ടും മനുഷ്യരിലെത്തുമെത്തുമോ എന്നതിൽ കൂടുതൽ ഗവേഷണം ആവശ്യമാണ്. എന്നാൽ ആരോഗ്യവിദഗ്ധർ ആ സാധ്യത തള്ളിക്കളഞ്ഞിരിക്കയാണ്.
മൃഗങ്ങളിലേക്ക് പരീക്ഷണശാലകളിൽ വെച്ച് വൈറസ് എളുപ്പത്തിൽ കുത്തിവെക്കാം. എന്നാൽ സാധാരണഗതിയിൽ അതേരീതിയിൽ കോവിഡ് മൃഗങ്ങളെ ബാധിക്കില്ലെന്ന് വൈറസ് വിദഗ്ധൻ പീറ്റർ ഹാഫ്മാൻ പറഞ്ഞു. അതേസമയം, പൂച്ചകളെ ഉമ്മവെക്കരുതെന്നും ഒരുപക്ഷേ അതു വഴി വൈറസ് ശരീരത്തിലെത്താമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഹാഫ്മാനും സഹപ്രവർത്തകരും വിസ്കോൻസിൻ സ്കൂൾ ഓഫ് വെറ്ററിനറി മെഡിസിെൻറ സഹായത്തോടെ നടത്തിയ പരീക്ഷണഫലം ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിലാണ് പ്രസിദ്ധീകരിച്ചത്. കോവിഡ് രോഗിയെയും മനുഷ്യരിൽ നിന്ന് രോഗം പകർന്ന മൂന്ന് പൂച്ചകളെയുമാണ് പരീക്ഷണവിധേയമാക്കിയത്. അവക്കൊപ്പം മൂന്നുപൂച്ചകളെയും കഴിയാൻ അനുവദിച്ചു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ മൂന്നുപൂച്ചകളിലേക്കും വൈറസ് പടർന്നു. എന്നാൽ ആറുപൂച്ചകളിലും രോഗലക്ഷണങ്ങൾ പ്രകടമായില്ല. യു.എസിൽ കടുവകൾക്കും സിംഹങ്ങൾക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.