വത്തിക്കാൻ സിറ്റി: കത്തോലിക്ക സഭയെ പിടിച്ചുകുലുക്കിയ ബാലലൈംഗിക പീഡന വിവാദത്തി ൽ കൂടുതൽ പേർ ആരോപണങ്ങളുമായി രംഗത്ത്. വത്തിക്കാനിലെ യുവാക്കളുടെ സെമിനാരിയിലെ മൂന് നിലേറെ പേരാണ്, രണ്ടു പുരോഹിതന്മാർ ലൈംഗിക പീഡനത്തിന് ഇരയാക്കിയിരുന്നു എന്ന് ടെലിവിഷൻ പരിപാടിക്കിടെ വെളിപ്പെടുത്തിയത്.
1980കളിലും 90കളിലും നടന്ന സംഭവങ്ങളാണ് മറനീക്കി പുറത്തുവന്നത്. ബാല ലൈംഗിക പീഡനങ്ങളെ കുറിച്ചുള്ള അന്വേഷണത്തിെൻറ ഭാഗമായുള്ള ഇറ്റാലിയൻ ടെലിവിഷൻ ഷോയിലാണ് ഇവർ പരാതിയുന്നയിച്ചത്. 2012ൽ സെൻറ് പീയുസ് എക്സ് യൂത്ത് സെമിനാരിയിലെ പരിശീലകനായിരിക്കെ നിരവധി അൾത്താര ബാലന്മാരെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഫാദർ ഗബ്രിയേൽ മാർട്ടിനെല്ലിക്കെതിരെ കുറ്റം ചുമത്തുമെന്ന് വത്തിക്കാൻ സൂചിപ്പിച്ചതിനു പിന്നാലെയാണ് കൂടുതൽ പേർ രംഗത്തുവന്നത്.
ബാലലൈംഗിക പീഡനങ്ങളെ കുറിച്ച് വത്തിക്കാന്‍ ആയിരക്കണക്കിന് പരാതികളാണ് ലഭിച്ചത്. അതേസമയം, വത്തിക്കാനിലുള്ള പുരോഹിതർക്കെതിരെ ആദ്യമായാണ് ആരോപണമുയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.